Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കളക്ടർ ബ്രോയുടെ ഹ്രസ്വചിത്രം കാൻ മേളയിൽ; പ്രശാന്ത് നായരുടെ 'ദൈവകണം' കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്ന വിവരം പങ്കുവെച്ച് ഐഎഎസ് അസോസിയേഷൻ

കളക്ടർ ബ്രോയുടെ ഹ്രസ്വചിത്രം കാൻ മേളയിൽ; പ്രശാന്ത് നായരുടെ 'ദൈവകണം' കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്ന വിവരം പങ്കുവെച്ച് ഐഎഎസ് അസോസിയേഷൻ

ളക്ടർ ബ്രോ എന്ന് മലയാളികൾ സ്‌നേഹ പൂർവ്വം വിളിക്കുന്ന കോഴിക്കോട് മുൻ കളക്ടർ പ്രശാന്ത് നായർ സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'ദൈവകണം' കാൻ ചലച്ചിത്രമേളയിൽ. ഹ്രസ്വചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചത് 'കളക്ടർ ബ്രോ' എന്നപേരിൽ ജനപ്രിയനായ പ്രശാന്ത് നായരാണ്. ചിത്രം കാൻ മേളയിൽ പ്രദർശിപ്പിക്കുന്ന വിവരം ഐ.എ.എസ് അസോസിയേഷൻ ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്.

ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ ആദ്യ പ്രദർശനമാവും കാൻ മേളയിൽ നടക്കുക. അനിൽ രാധാകൃഷ്ണൻ മേനോൻ സംവിധാനം ചെയ്ത ദിവാൻജിമൂല എന്ന സിനിമയുടെ തിരക്കഥയും നേരത്തെ പ്രശാന്ത് നായർ തയ്യാറാക്കിയിരുന്നു. അനിൽ രാധാകൃഷ്ണൻ മേനോനും പ്രശാന്ത് നായരും ചേർന്നാണ് തിരക്കഥ എഴുതിയത്.

ണവീ എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു. കോഴിക്കോട് കളക്ടറായിരിക്കെ ഓപ്പറേഷൻ സുലൈമാനി, സവാരി ഗിരിഗിരി തുടങ്ങിയ പദ്ധതികൾ നടപ്പാക്കി പ്രശാന്ത് നായർ ശ്രദ്ധനേടിയിരുന്നു. കോഴിക്കോട് നഗരത്തെ വിശപ്പ് രഹിതമാക്കാനുള്ള പദ്ധതിയായിരുന്നു ഓപ്പറേഷൻ സുലൈമാനി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP