Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബിജെപി അധ്യാത്മിക ചടങ്ങാക്കി മാറ്റി; പ്രാധാന്യം കിട്ടിയത് മതപുരോഹിതർക്ക്; വിമർശനവുമായി പ്രശാന്ത് ഭൂഷൺ

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബിജെപി അധ്യാത്മിക ചടങ്ങാക്കി മാറ്റി; പ്രാധാന്യം കിട്ടിയത് മതപുരോഹിതർക്ക്; വിമർശനവുമായി പ്രശാന്ത് ഭൂഷൺ

സ്വന്തം ലേഖകൻ

കോഴിക്കോട്: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബിജെപി അധ്യാത്മിക ചടങ്ങാക്കി മാറ്റിയെന്ന് മുതിർന്ന അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ. കോഴിക്കോട് നടന്ന എംപി വീരേന്ദ്രകുമാർ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകായിരുന്നു പ്രശാന്ത് ഭൂഷൺ.

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ രാഷ്ട്രപതിയോ പ്രതിപക്ഷ പാർട്ടികളോ പങ്കെടുത്തില്ല. ചടങ്ങിൽ പ്രധാനമന്ത്രി പ്രധാന്യം നൽകിയത് പാർട്ടികൾക്കല്ല, അദ്ദേഹത്തെ അനുഗമിച്ച നാൽപ്പതോളം വരുന്ന മതപുരോഹിതർക്കായിരുന്നെന്നും പ്രശാന്ത് ഭൂഷൺ വിമർശിച്ചു. ചരിത്രത്തിലെ തന്നെ ഏറ്റവും ആപത്കരമായ സമയത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. ചർച്ചകൾ പോലുമില്ലാതെ ബില്ലുകൾ ഉൾപ്പടെ പാസ്സാക്കി പാർലമെന്റിന്റെ പ്രാധാന്യം പോലും ഇല്ലാതാക്കിയ അതേ പാർട്ടിയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഒരു വലിയ മതചടങ്ങാക്കി മാറ്റിയത്.

മതനിരപേക്ഷത എന്ന അടിസ്ഥാന മൂല്യത്തിൽനിന്ന് മാറിയ കാഴ്ചയാണ് ഇന്നത്തേതെന്നും മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യം പോലും ഇല്ലാതാകുന്ന അവസ്ഥയാണ് രാജ്യത്തുള്ളതെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു. എല്ലാ മതവിഭാഗങ്ങൾക്കും ഒരുപോലെ ജീവിക്കാൻ കഴിയുന്ന സ്ഥിതിയല്ല ഇന്നുള്ളത്. സെക്യുലറിസം എന്നത് ഇവിടെ പ്രാവർത്തികമാവുന്നില്ല, പണവും അധികാരവും ഉപയോഗിച്ച് ഒരു മതത്തെമാത്രം സംരക്ഷിക്കുകയാണ് ബിജെപി. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്നതിന് വിപരീതമായാണ് ഇവിടെ കാര്യങ്ങൾ നടക്കുന്നതെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP