Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മധ്യവയസ്‌കന്റെ ജഡം തലയ്ക്ക് വെടിയേറ്റനിലയിൽ സുഹൃത്തിന്റെ വീടിന്റെ ടെറസിൽ; സമീപത്ത് എയർഗണ്ണും; കൊലപാതകമെന്ന് നാട്ടുകാർ; പോത്താനിക്കാടിനെ ഞെട്ടിച്ച് പ്രസാദിന്റെ മരണം

മധ്യവയസ്‌കന്റെ ജഡം തലയ്ക്ക്  വെടിയേറ്റനിലയിൽ സുഹൃത്തിന്റെ വീടിന്റെ ടെറസിൽ; സമീപത്ത് എയർഗണ്ണും; കൊലപാതകമെന്ന് നാട്ടുകാർ; പോത്താനിക്കാടിനെ ഞെട്ടിച്ച് പ്രസാദിന്റെ മരണം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: മധ്യവയസ്്കന്റെ ജഡം തലയ്ക്ക് വെടിയേറ്റനിലയിൽ സുഹൃത്തിന്റെ വീടിന്റെ ടെറസിൽ. കൊലപാതകമെന്ന് നാട്ടുകാർ. പോത്താനിക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പുളിന്താനം മാണിക്കപ്പീടിക കുഴിപ്പിള്ളിൽ വീട്ടിൽ പ്രസാദിന്റെ (48 )മൃതദേഹമാണ് വീട്ടിൽ നിന്നും ഒരു കിലോമീറ്ററോളം അകലെ റബ്ബർതോട്ടത്തിന് നടുവിൽ സ്ഥിതിചെയ്യുന്ന സുഹൃത്ത് കാട്ടുചിറ സജിയുടെ വീടിന്റെ ടെറസിൽ മലർന്നു കിടക്കുന്ന നിലയിലാണ് കാണപ്പെട്ടത്.കൂലിപ്പണിക്കാരനായിരുന്നു.

കുറച്ചുകാലമായി സജിയുടെ സഹായിയായി പ്രവർത്തിച്ചുവരികയായിരുന്നു ഇയാൾ. തലയിലും താടയിലും വെടിയേറ്റിട്ടുണ്ടൈന്നാണ് ദൃസാക്ഷികളിൽ നിന്നും ലഭിച്ച വിവരം. സമീപത്തുനിന്നും എയർഗണ്ണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി തങ്ങൾ മദ്യപിച്ചിരുന്നെന്നും രാത്രി 9.30 തോടെ പ്രസാദിനെ വീട്ടിൽ കൊണ്ടാക്കിയിരുന്നെന്നും പുലർച്ചെ കട്ടപ്പനയ്ക്ക് പോകാൻ എത്താത്തിനെത്തുടർന്ന് ഓട്ടോ വിളിച്ച് വീട്ടിൽ ചെന്ന് അന്വേഷിച്ചെന്നും തുടർന്ന് വീട്ടിലെത്തി ടെറസിന്റെ മുകളിൽ പരിശോധിച്ചപ്പോഴാണ് മൃതദ്ദേഹം കണ്ടെതെന്നുമാണ് സജി പൊലീസിനെ അറിയിച്ചിട്ടുള്ളത്.

വീടിന് പുറത്തുനിന്നും ടെറസിന് മുകളിലെത്താമെന്നും മദ്യപിച്ച് ലക്കുകെട്ട് പല അവസരങ്ങളിലും പ്രസാദ് ടെറസിന് മുകളിലെത്തി കിടന്നിരുന്നെന്നും ഇതിനാലാണ് രാവിലെ ഇവിടെ എത്തി പരിശോധിച്ചതെന്നുമാണ് സജി പൊലീസിൽ വിശദീകരിച്ചിട്ടുള്ളത്. പോത്താനിക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സജി വീട്ടിലുണ്ടെന്നും വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ സംഭവം പുറത്തായതോടെ നൂറികണക്കിന് നാട്ടുകാർ സജിയുടെ വീടിന് സമീപം തടിച്ചുകൂടിയിട്ടുണ്ട്.

്പ്രസാദ് സജിക്കുവേണ്ടി അല്ലറ ചില്ലറ ജോലികളൊക്കെ ചെയ്തുവന്നിരുന്നെന്നും ഇവർ വീട്ടിൽ ഒത്തുകൂടി മദ്യപിക്കുന്നത് പതിവായിരുന്നെന്നും സജിയുടെ ഭാര്യ പൊലീസിൽ മൊഴിനൽകിയിട്ടുണ്ട്.കൂടുതൽ അന്വേഷണത്തിനും പരിശോധനകൾക്കും ശേഷമേ ഇക്കാര്യത്തിൽ കൂടുതൽ എന്തെങ്കിലും പറായൻ കഴിയു എന്ന നിലപാടിലാണ് പൊലീസ്. പ്രസാദ് കൊലചെയ്യപ്പെട്ടതാണെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് ജനക്കൂട്ടത്തിന്റെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP