Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202126Friday

'യുഡിഎഫും എൽഡിഎഫും കേരളത്തിൽ ഗുസ്തിയിൽ'; ഡൽഹിയിലും മറ്റ് ചില സംസ്ഥാനങ്ങളിലും അവർ ദോസ്തി'; ഇവരുടെ കാപട്യം നോക്കൂവെന്നും കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി

'യുഡിഎഫും എൽഡിഎഫും കേരളത്തിൽ ഗുസ്തിയിൽ'; ഡൽഹിയിലും മറ്റ് ചില സംസ്ഥാനങ്ങളിലും അവർ ദോസ്തി'; ഇവരുടെ കാപട്യം നോക്കൂവെന്നും കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എൽഡിഎഫും യുഡിഎഫും കേരളത്തിൽ ശത്രുക്കളാണെങ്കിൽ ഡൽഹിയിൽ ഇരു പാർട്ടികളും സൗഹൃദത്തിലെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രഹ്ലാദ് ജോഷി. എൽഡിഎഫ് ഡൽഹിയിലും ബംഗാളിലും കോൺഗ്രസിനെ പിന്തുണയ്ക്കും. തമിഴ്‌നാട്ടിലും അവർ സുഹൃത്തുക്കളാണ്. ഡെമോക്രസിയിലാണോ ഹിപ്പോക്രസിയിലാണോ വിശ്വസിക്കുന്നത് എന്നാണ് തനിക്ക് രാഹുലിനോട് ചോദിക്കാനുള്ളതെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.

തിരുവനന്തപുരത്ത് ബിജെപി പരിപാടിയിൽ പങ്കെടുത്തതിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'യുഡിഎഫും എൽഡിഎഫും കേരളത്തിൽ ഗുസ്തിയിലാണ്, ഡൽഹിയിലും മറ്റ് ചില സംസ്ഥാനങ്ങളിലും അവർ ദോസ്തി ആണ്. ഇവരുടെ കാപട്യം നോക്കൂ, മമതാ ബാനർജി ഡൽഹിയിൽ കോൺഗ്രസിനെ പിന്തുണയ്ക്കും. എന്നാൽ ബംഗാളിൽ അത് ചെയ്യില്ല. പല സംസ്ഥാനങ്ങളിലും പ്രാദേശിക പാർട്ടികൾക്ക് കോൺഗ്രസ് ഒരു ബാധ്യതയായി മാറി'

ട്രാക്ടർ ആക്ടർ (അഭിനേതാവ്) ആവാനാണ് രാഹുൽ ഗാന്ധിയുടെ ശ്രമം. നിങ്ങൾ എ.പി.എം.സികളെ പിന്തുണയ്ക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ടാണ് കേരളത്തിൽ എ.പി.എം.സികൾ ഇല്ലാത്തത്. രാഷ്ട്രീയമെന്നാൽ അധികാരം നേടാനുള്ളത് മാത്രമോ, ചിലരുമായി അവിടെയും ഇവിടെയും സഖ്യം സ്ഥാപിക്കാനോ മാത്രമുള്ളതല്ല. എന്തുകൊണ്ടാണ് ഈ പാർട്ടികൾക്ക് സംസ്ഥാനം മാറുമ്പോൾ സഖ്യം മാറുന്നതെന്നും അദ്ദേഹം ചോദിച്ചു.

ശബരിമല വിഷയത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. വോട്ടിന് വേണ്ടി മാത്രമാണ് കോൺഗ്രസ് ഇന്ന് ശബരിമല വിഷയം വിവാദമാക്കി ഉയർത്തുന്നത്. അവർ കാര്യഗൗരവത്തോടെ പ്രതിഷേധിച്ചില്ല. ജനവികാരം എന്താണെന്ന് അവർ രാഹുലിനെ പറഞ്ഞു മനസ്സിലാക്കിയില്ല. വോട്ടിന് വേണ്ടി മുസ്ലിം മതവിഭാഗക്കാരെ തൃപ്തിപ്പെടുത്താൻ മാത്രമാണ് അവർ ശ്രമിക്കുന്നതെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP