Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പോപ്പുലർ ഫ്രണ്ട് അക്രമങ്ങൾക്ക് ഇടത് സർക്കാരും ഉത്തരവാദി; സിപിഎമ്മും പോപ്പുലർഫ്രണ്ടും പരസ്പരം സഹായിക്കുകയാണ്; ഹർത്താൽ ആക്രമണങ്ങളെ സിപിഎമ്മും കോൺഗ്രസും തള്ളിപ്പറഞ്ഞിട്ടില്ലെന്നും പ്രകാശ് ജാവഡേക്കർ എംപി

പോപ്പുലർ ഫ്രണ്ട് അക്രമങ്ങൾക്ക് ഇടത് സർക്കാരും ഉത്തരവാദി; സിപിഎമ്മും പോപ്പുലർഫ്രണ്ടും പരസ്പരം സഹായിക്കുകയാണ്; ഹർത്താൽ ആക്രമണങ്ങളെ സിപിഎമ്മും കോൺഗ്രസും തള്ളിപ്പറഞ്ഞിട്ടില്ലെന്നും പ്രകാശ് ജാവഡേക്കർ എംപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ സംസ്ഥാനത്ത് നടന്ന അക്രമങ്ങൾക്ക് കേരളത്തിലെ ഇടതുസർക്കാറും ഒരുപോലെ ഉത്തരവാദിയാണെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ എംപി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഹർത്താൽ ദിനം കേരളത്തിൽ കറുത്ത ദിനമായിരുനു. ജനങ്ങൾ തടവിലായി. നൂറ്കണക്കിന് വാഹനങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി. കാട്ടാളത്ത ആക്രമണമാണ് പോപ്പുലർഫ്രണ്ട് നടത്തിയത്. ഇതിനെല്ലാം സംസ്ഥാന സർക്കാർ മറുപടി പറയണം.

പല സംസ്ഥാനങ്ങളിലേയും പോപ്പുലർഫ്രണ്ട് ഓഫീസുകളിൽ റെയ്ഡും അറസ്റ്റും നടന്നു. എന്നാൽ കേരളത്തിൽ മാത്രമാണ് ഹർത്താലും ആക്രമണങ്ങളുമുണ്ടായത്. ജനങ്ങളുടെ ജീവന് മതിയായ സംരക്ഷണം നൽകാനും സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎമ്മും പോപ്പുലർഫ്രണ്ടും പരസ്പരം സഹായിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലുൾപ്പെടെ സിപിഎമ്മിന് പോപ്പുലർഫ്രണ്ടിന്റെ പിന്തുണ ലഭിക്കുന്നുണ്ട്. സിപിഎം എംപി. എ.എം. ആരിഫിന്റെ പ്രസ്താവന പോപ്പുലർഫ്രണ്ടിനെ സഹായിക്കുന്നതാണ്. ഏകപക്ഷീയമായ ആക്രമണമെന്ന് പറയാൻ അദ്ദേഹം കോടതിയാണോ. സിപിഎം ആ പ്രസ്താവനയെ തള്ളിപ്പറഞ്ഞിട്ടുമില്ല.

പോപ്പുലർ ഫ്രണ്ടിന്റെ ആക്രമണങ്ങളെ സിപിഎമ്മും കോൺഗ്രസും തള്ളിപ്പറഞ്ഞിട്ടില്ല. പോപ്പുലർഫ്രണ്ടിന്റെ പേര് പറയാൻ എന്താണ് മടിക്കുന്നതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണം. തെരഞ്ഞെടുപ്പിൽ കെ. സുധാകരനും പോപ്പുലർഫ്രണ്ട് സഹായം ലഭിച്ചിട്ടുണ്ട്. എൻ.ഐ.എ അക്കാര്യങ്ങളെല്ലാം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും പ്രകാശ് ജാവഡേക്കർ പറഞ്ഞു.

തീവ്രവാദത്തെ അമർച്ച ചെയ്യാനുള്ള നടപടികളാണ് മോദി സർക്കാർ കൈക്കൊള്ളുന്നത്. അതിന്റെ ഫലമായി മാവോയിസ്റ്റ് പ്രവർത്തനം വളരെക്കുറഞ്ഞു. ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നെന്ന പ്രചാരണം തെറ്റാണ് തീവ്രവാദികൾക്കെതിരെയുള്ള നടപടിയാണിത്. ന്യൂനപക്ഷങ്ങളെല്ലാം തീവ്രവാദികളാണെന്ന നിലപാട് ബിജെപിക്കില്ല. യു.പി.എ സർക്കാർ ഭരിക്കുമ്പോൾ മിക്ക നഗരങ്ങളിലും ബോംബ് സ്‌ഫോടനങ്ങൾ നിത്യസംഭവമായിരുന്നു. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഒരു സ്‌ഫോടനം പോലുമുണ്ടാകാത്തത് മോദിസർക്കാർ കൈക്കൊള്ളുന്ന നടപടികളുടെ ഭാഗമാണ്.

കോൺഗ്രസിന്റെ പദയാത്രയിൽ ഒരു സന്ദേശവും ഇല്ല. ഇന്ത്യ നേരത്തെ തന്നെ ഒന്നാണ്. പലരെയും കാണാൻ രാഹുൽഗാന്ധിക്ക് സമയമില്ല. നാർക്കോട്ടിക് ജിഹാദുമായി ബന്ധപ്പെട്ട് ക്രൈസ്തവരുടെ ആശങ്ക പങ്കുവച്ച പാലാ ബിഷപിനെ കാണാൻ പോലും സമയമില്ല. കേരളത്തിൽ കഴിഞ്ഞ 11 മാസത്തിനിടെ പോപ്പുലർഫ്രണ്ട് കൊലപ്പെടുത്തിയ 11 പേരിൽ ഏഴ് പേരും ബിജെപി -ആർഎസ്എസ് പ്രവർത്തകരാണ്. ആർഎസ്എസ് സമാധനപരമായി പ്രവർത്തിക്കുന്ന സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ജന.സെക്രട്ടറി സി. കൃഷ്ണകുമാർ, ജില്ലാപ്രസിഡന്റ് വി.വി. രാജേഷ് എന്നിവരും സന്നിഹിതരായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP