Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീണ വിജയൻ ചെയ്തത് എന്താണെന്ന് എല്ലാവർക്കും അറിയാം; എക്‌സാലോജിക് കമ്പനിക്കെതിരായ അന്വേഷണം സുതാര്യമെന്ന് പ്രകാശ് ജാവ്ദേക്കർ

വീണ വിജയൻ ചെയ്തത് എന്താണെന്ന് എല്ലാവർക്കും അറിയാം; എക്‌സാലോജിക് കമ്പനിക്കെതിരായ അന്വേഷണം സുതാര്യമെന്ന് പ്രകാശ് ജാവ്ദേക്കർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ചെയ്തത് എന്താണെന്ന് എല്ലാവർക്കും അറിയാമെന്ന് കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ. വീണ വിജയന്റെ എക്‌സാലോജിക് കമ്പനിക്കെതിരായ അന്വേഷണം സുതാര്യമാണ്. തെറ്റ് ചെയ്തവർ ആരായലും ശിക്ഷിക്കപ്പെടും. അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്നത് ശരിയല്ല. അത് സിപിഎമ്മിന്റെ ആരോപണം മാത്രമാണ്. അന്വേഷണം കൃത്യമായി നടക്കുന്നുണ്ട്. അത്, പൂർത്തിയാകുമ്പോൾ സിപിഎമ്മിന് കാര്യങ്ങൾ മനസിലാവും.

കേരളത്തിൽ സിപിഎം - ബിജെപി ഒത്തുകളിയെന്ന യു.ഡി.എഫ് വിലയിരുത്തൽ ഈ വർഷത്തെ ഏറ്റവും വലിയ തമാശയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി മികച്ച വിജയം നേടും. പുതിയ ചരിത്രം കേരളത്തിൽ ഈ തെരഞ്ഞെടുപ്പിലൂടെ ബിജെപി എഴുതും. 2024 ൽ വീണ്ടും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകും.

കേരളത്തിൽ ബിജെപി എംഎ‍ൽഎമാർ ഇല്ല. എന്നിട്ടും മലയാളികൾക്ക് പ്രധാനമന്ത്രി മോദി വലിയ പരിഗണനയാണ് നൽകുന്നത്. അടുത്ത 100 ദിവസത്തിനുള്ളിൽ ബിജെപി നേതാക്കൾ കേരളത്തിലെ എല്ലാ വോട്ടർമാരെയും നേരിട്ട് കാണുമെന്നും പ്രകാശ് ജാവ്‌ദേക്കർ പറഞ്ഞു. ഇതിനിടെ, മോദി തിരുവനന്തപുരത്ത് മത്സരിച്ചേക്കുമെന്ന പ്രചാരണം ജാവ്‌ദേക്കർ തള്ളി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP