Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊലീസ് സേനയിൽ ആത്മഹത്യാപ്രവണത ഏറുന്നു: മാനസികാരോഗ്യ പരിശീലനത്തിനായി കൊച്ചിയിൽ ക്ലാസ്

പൊലീസ് സേനയിൽ ആത്മഹത്യാപ്രവണത ഏറുന്നു: മാനസികാരോഗ്യ പരിശീലനത്തിനായി കൊച്ചിയിൽ ക്ലാസ്

പ്രകാശ് ചന്ദ്രശേഖർ

 കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരുടെ മാനസിക ആരോഗ്യത്തിനായി പരിശീലന ക്ലാസ്സ് നടത്തി. സേനാ അംഗങ്ങളിൽ ആത്മഹത്യ പ്രവണത കൂടി വരുന്നത് വിലയിരുത്തിയാണ് ആലുവ റൂറൽ ജില്ലയിലെ പൊലീസുകാർക്കായി ഇത്തരത്തിൽ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. എറണാകുളം റൂറൽ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ശാരീരികവും, മാനസികവുമായ ആരോഗ്യം നിലനിർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടി വിവിധ പരിപാടികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ക്ലാസ്സ് സംഘടിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

റൂറൽ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ് ഉദ്യേഗസ്ഥർക്കായി സംഘടിപ്പിച്ച സ്ട്രസ്സ് മാനേജ്മെന്റ് ട്രയിനിങ് പരിപാടിയിൽ വിവിധ സ്റ്റേഷനുകളിൽ നിന്നായി 100 പൊലീസുകാർ പങ്കെടുത്തു. ജില്ലയിലെ മുഴുവൻ സേനാംഗങ്ങൾക്കും ഘട്ടം ഘട്ടമായി സ്ട്രസ്സ് മാനേജ്മെന്റ്, മാനസിക ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലുള്ള പരിശീലന ക്ലാസ്സുകൾ സംഘടിപ്പിക്കുമെന്നും അധികൃതർ വെളിപ്പെടുത്തിയിട്ടുണ്ട്.

ആലുവ ജില്ലാ പൊലീസ് ആസ്ഥാനത്തെ കോൺഫറൻസ് ഹാളിൽ നടന്ന ട്രയിനിങ് പരിപാടിയുടെ ജില്ലാ പൊലീസ് മേധാവി .കെ.കാർത്തിക് ഐ പി എസ്് ഉൽഘാടനം ചെയ്തു. ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്‌പി .കെ.എം.ജിജിമോൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മൈൻഡ് പവർ, കൗൺസലിങ് ട്രെയിനർ രാഖി.റ്റി.ജി യുടെ നേതൃത്വത്തിലുള്ള ടീമാണ് ക്ലാസുകൾ നയിച്ചത്. റൂറൽ ജില്ലയിൽപ്പെടുന്ന ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെ എ എസ് ഐ പൗലോസ് ജോൺ,തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിലെ എ എസ് ഐ പി സി ബാബു എന്നിവർ അടുത്തിടെ തൂങ്ങി മരിച്ചിരുന്നു.

മേലുദ്യോഗസ്ഥരുടെ പീഡനത്തെത്തുടർന്നാണ് ഇരവരും ആത്മഹത്യചെയ്തതെന്ന് ബന്ധുക്കളും ആടുപ്പക്കാരും ആരോപിച്ചിരുന്നു.കുറ്റക്കാരനായ എസ് ഐ ക്കെതിരെ നടപടിയെടുക്കാതെ ബാബുവിന്റെ സംസ്‌കാരചടങ്ങുകൾ നടത്തില്ലന്ന് കാണിച്ച് എൻ എസ് എസും ബിജെപിയുമടക്കമുള്ള സംഘടനകൾ രംഗത്തുവരികയും റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമര പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ബാവുവിന്റെ വീട്ടിലെത്തിയ എസ് പി കാർത്തികിനെ തടഞ്ഞുവയ്ക്കുന്നതിനും ഒരു വിഭാഗം നീക്കം നടത്തിയിരുന്നു.പ്രതിഷേധക്കാരെ അടുപ്പിക്കാർ അനുനയിപ്പിച്ച് നീക്കിയതിനാൽ മാത്രമാണ് മരണവീട്ടിൽ അനിഷ്ടസംഭവങ്ങൾ ഒഴിവായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP