Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ഭാര്യവീട്ടിലെത്തി പ്രബീഷ് ആത്മഹത്യ ചെയ്തത് മകളെ പിരിഞ്ഞിരിക്കാൻ വയ്യാത്തതുകൊണ്ട്; സ്വയം തീകൊളുത്തി കുഞ്ഞിനെ എടുക്കാൻ ശ്രമിച്ചപ്പോൾ പിടിച്ചു വാങ്ങിയ ഭാര്യയ്ക്കും അമ്മയക്കും പൊള്ളലേറ്റു; വിവാഹബന്ധങ്ങൾ തകരുമ്പോൾ സംഭവിക്കുന്നത്

ഭാര്യവീട്ടിലെത്തി പ്രബീഷ് ആത്മഹത്യ ചെയ്തത് മകളെ പിരിഞ്ഞിരിക്കാൻ വയ്യാത്തതുകൊണ്ട്; സ്വയം തീകൊളുത്തി കുഞ്ഞിനെ എടുക്കാൻ ശ്രമിച്ചപ്പോൾ പിടിച്ചു വാങ്ങിയ ഭാര്യയ്ക്കും അമ്മയക്കും പൊള്ളലേറ്റു; വിവാഹബന്ധങ്ങൾ തകരുമ്പോൾ സംഭവിക്കുന്നത്

ഗുരുവായൂർ : ഭാര്യവീട്ടിലെത്തി പെട്രോളൊഴിച്ചു തീകൊളുത്തി പ്രബീഷ് ആത്മഹത്യ ചെയ്തത് വിവാഹ ബന്ധം പിരിഞ്ഞതിനെ തുടർന്നുള്ള പ്രശ്‌നങ്ങൾ കാരണം. മകളെ പിരിഞ്ഞിരിക്കാനുള്ള മാനസിക പ്രശ്‌നമാണ് ഇതിനെല്ലാം കാരണം. ആത്മഹത്യാ ശ്രമത്തിനിടെ സാരമായ പരുക്കോടെ ചികിൽസയിലായിരുന്ന കുന്നംകുളം അകതിയൂർ പാണ്ടിയത്ത് പ്രബീഷ് (40) കഴിഞ്ഞ ദിവസമാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രബീഷ് ഇന്നലെ പുലർച്ചെയാണു മരിച്ചത്. സംസ്‌കാരം നടത്തി.

വ്യാഴാഴ്ച രാത്രി ഏഴോടെ മറ്റം ചെട്ടിയാംകുളത്തായിരുന്നു സംഭവം. പ്രബീഷിന്റെ ഭാര്യ മറ്റം ചെട്ടിയാംകുളം താമരശേരി മോഹനന്റെ മകൾ ദീപ (29), മകൾ പൃഥ്യ (11), ദീപയുടെ അമ്മ രതി (55) എന്നിവർക്കും പൊള്ളലേറ്റിരുന്നു. മകളെ പിരിഞ്ഞിരിക്കാനുള്ള വിഷമമാണ് ഇതിന് കാരണം. മകളെ വിട്ടു നൽകാൻ ഭാര്യ തയ്യാറായില്ല. ഇതോടെയാണ് ആത്മഹത്യയ്ക്കായി എത്തിയത്. മകളേയും ഒപ്പം കൂട്ടിയുള്ള ആത്മഹത്യയാണ് പദ്ധതിയിട്ടത്. എന്നാൽ ഭാര്യയും ഭാര്യയുടെ അമ്മയുടെ തടഞ്ഞതിനാൽ അത് നടന്നില്ല.

തീ പടർന്നതോടെ മകളെ പിടിച്ച പ്രബീഷിനെ തടയുന്നതിനിടയിലാണു രതിക്കും ദീപയ്ക്കും പൊള്ളലേറ്റത്. ഇവർ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. പതിമൂന്നു വർഷം മുമ്പു വിവാഹിതരായ പ്രബീഷും ദീപയും നാലു വർഷമായി വേർപിരിഞ്ഞാണു താമസിക്കുന്നത്. തൃശൂർ കുടുംബ കോടതിയിൽ വിവാഹമോചനത്തിനു കേസ് നടക്കുന്നുണ്ട്. കുട്ടിയെ അമ്മയുടെ കൂടെ അയയ്ക്കാനായിരുന്നു കോടതി നിർദേശിച്ചത്.

പ്രബീഷിന് ആഴ്ചയിലൊരിക്കൽ കുട്ടിയെ കാണാൻ അവസരം നൽകിയിരുന്നു. എന്നാൽ താൻ മകളുമായി ആത്മഹത്യ ചെയ്യുമെന്നു കോടതിയിൽ വച്ചു ദീപയോടു പറഞ്ഞ രാത്രിയാണു പ്രബീഷ് തീകൊളുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP