Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോൺഗ്രസ് ശ്രമിക്കുന്നത് പി ജയരാജന്റെ ഭൂരിപക്ഷം ഉയർത്താനോ? വടകരയിൽ വിദ്യാ ബാലകൃഷ്ണൻ വേണ്ടേ വേണ്ടേ; നേതൃപാപ്പരത്വം അവസാനിപ്പിക്കൂ...; ജയരാജന് ഒത്താശയ്ക്ക് ചരടുവലിക്കുന്ന പാർട്ടി നേതൃത്വം പുനർചിന്തിക്കുക; വടകരയിൽ സേവ് കോൺഗ്രസിന്റെ പോസ്റ്റർ പ്രതിഷേധം

കോൺഗ്രസ് ശ്രമിക്കുന്നത് പി ജയരാജന്റെ ഭൂരിപക്ഷം ഉയർത്താനോ? വടകരയിൽ വിദ്യാ ബാലകൃഷ്ണൻ വേണ്ടേ വേണ്ടേ; നേതൃപാപ്പരത്വം അവസാനിപ്പിക്കൂ...; ജയരാജന് ഒത്താശയ്ക്ക് ചരടുവലിക്കുന്ന പാർട്ടി നേതൃത്വം പുനർചിന്തിക്കുക; വടകരയിൽ സേവ് കോൺഗ്രസിന്റെ പോസ്റ്റർ പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

വടകര: ഇടത് പക്ഷം കരുത്തനായ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച വടകര മണ്ഡലത്തിൽ കെപിസിസി അധ്യക്ഷന്റെ സിറ്റിങ് സീറ്റ് ആയിരുന്നിട്ടും മികച്ച ഒരു സ്ഥാനാർത്ഥിയെ അവതരിപ്പിക്കാൻ യുഡിഎഫിന് കഴിഞ്ഞില്ല. പട്ടികയിലുള്ളതാകട്ടെ വടകര ടൗണിൽ പോലും ജനകീയരല്ലാത്ത ആളുകളും. ഇപ്പോൾ സജീവപരിഗണനയിലുള്ളത് അഡ്വക്കേറ്റ് പ്രവീൺകുമാർ, സജീവ് മാറോളി എന്നിവരുടെ പേരുകളാണ്. ശനിയാഴ്ച ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നപ്പോൾ കോഴിക്കോട് നഗരസഭയിലെ ചേവായൂർ വാര്ഡ് കൗൺസിലർ വിദ്യാ ബാലകൃഷ്ണന്റെ പേരായിരുന്നു ആദ്യം. ശക്തമായ പ്രാദേശിക എതിർപ്പാണ് ഇവർക്കെതിരെ ഇപ്പോൾ മണ്ഡലത്തിൽ ഉയരുന്നത്.

വടകര ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ വടകരയിൽ നിന്നും വിദ്യാ ബാലകൃഷ്ണനെതിരെ പോസ്റ്ററുകൾ. വിദ്യാ ബാലകൃഷ്ണൻ സ്ഥാനാർത്ഥിയായേക്കുമെന്ന വാർത്തകൾ പ്രചരിച്ചതോടെയാണ് മണ്ഡലത്തിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.വടകരയിൽ എതിരാളിക്ക് കീഴടങ്ങുന്ന പാർട്ടി നയം വേണ്ട, വടകരയിൽ ജയരാജന് ഒത്താശയ്ക്ക് ചരടുവലിക്കുന്ന പാർട്ടി നേതൃത്വം പുനർചിന്തിക്കുക, വടകരയിൽ വിദ്യ ബാലകൃഷ്ണൻ വേണ്ടേ വേണ്ട, നേതൃപാപ്പരത്വം അവസാനിപ്പിക്കുക എന്നിങ്ങനെ എഴുതിയ പോസ്റ്ററുകളാണ് കുറ്റ്യാടിയിൽ പ്രത്യക്ഷപ്പെട്ടത്. വടകരയിൽ അണികളുടെയും പ്രവർത്തകരുടെ വികാരം മാനിച്ച് സ്ഥാനാർത്ഥിയെ നിർത്തണമെന്നും സേവ് കോൺഗ്രസ് എന്നും പോസ്റ്ററിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

വടകരയിൽ പി ജയരാജനെതിരെ വിദ്യാ ബാലകൃഷ്ണൻ മത്സരിക്കുമെന്നായിരുന്നു ആദ്യഘട്ട ചർച്ചകളിൽ ഉയർന്നുവന്ന ആവശ്യം. ഡൽഹിയിൽ നടന്ന കോൺഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി ചർച്ചക്കിടെയാണ് വിദ്യയുടെ പേര് ഉയർന്ന് വന്നത്. എന്നാൽ ജയരാജനെതിരെ ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ വിദ്യയ്ക്കാവുമോ എന്നും ദുർബലയായ സ്ഥാനാർത്ഥിയാവും വിദ്യയെന്നും പ്രാദേശിക കോൺഗ്രസ് നേതൃത്വം വിലയിരുത്തി. പി ജയരാജനോട് വിജയിക്കുക അസാധ്യമാണ് എന്ന തരത്തിലാണ് മുതിർന്ന നേതാക്കൾ പെരുമാറിയത്. ഇത് ജയരാജന് ഭൂരിപക്ഷം വർധിപ്പിക്കാൻ മാത്രമെ സഹായകമാവുകയുള്ളുവെന്നും പ്രാദേശിക നേതൃത്വം പ്രതിഷേധം കടുപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP