Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'കാനത്തെ മാറ്റൂ, സിപിഐയെ രക്ഷിക്കൂ'; സിപിഐ സംസ്ഥാന സെക്രട്ടറിക്കെതിരെ പോസ്റ്റർ ഒട്ടിച്ചത് സ്വന്തം പാർട്ടിയിലെ നേതാക്കൾ തന്നെ; രണ്ട് എ.ഐ.വൈ.എഫ് നേതാക്കളെ അറസ്റ്റു ചെയ്ത് പൊലീസ്

'കാനത്തെ മാറ്റൂ, സിപിഐയെ രക്ഷിക്കൂ'; സിപിഐ സംസ്ഥാന സെക്രട്ടറിക്കെതിരെ പോസ്റ്റർ ഒട്ടിച്ചത് സ്വന്തം പാർട്ടിയിലെ നേതാക്കൾ തന്നെ; രണ്ട് എ.ഐ.വൈ.എഫ് നേതാക്കളെ അറസ്റ്റു ചെയ്ത് പൊലീസ്

സ്വന്തം ലേഖകൻ

ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റർ ഒട്ടിച്ചതിന് രണ്ട് എ.ഐ.വൈ.എഫ് നേതാക്കളെ പൊലീസ് പിടികൂടി. ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ജയേഷ്, മണ്ഡലം കമ്മിറ്റി അംഗം ഷിജു എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇതിൽ ജയേഷിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഷിജുവിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. അതേസമയം മൂന്നാമത് ഒരാൾ കൂടി കാനത്തിനെതിരെ പോസ്റ്റർ ഒട്ടിച്ചിരുന്നു.

ഇരുവരും സഞ്ചരിച്ച വാഹനം ഓടിച്ച കിസാൻ സഭ മണ്ഡലം പ്രസിഡന്റ് കൃഷ്ണ കുമാർ ഒളിവിലാണ്. അമ്പലപ്പുഴ സ്വദേശിയായ അനന്തു മഹേശൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള കാറിലാണ് ഇവർ സഞ്ചരിച്ചത്. കാർ പൊലീസ്‌കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവം നടന്ന സമയത്ത് അനന്തുവല്ല വാഹനമോടിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

സിപിഐ പാർട്ടി ഓഫീസിന്റെ ചുമരിലും രണ്ടു മാധ്യമസ്ഥാപനങ്ങൾക്ക് മുന്നിലുമാണ് പോസ്റ്റർ പതിച്ചിരുന്നത്. ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിനുമുന്നിൽ തിരുത്തൽവാദികൾ സിപിഐ അമ്പലപ്പുഴ എന്നപേരിലായിരുന്നു പോസ്റ്റർ. പോസ്റ്ററിൽ എൽദോ എബ്രഹാം എംഎ‍ൽഎയ്ക്കും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിനും അഭിവാദ്യമർപ്പിച്ചിരുന്നു. എന്നാൽ തനിക്കെതിരെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസ് മതിലിൽ പോസ്റ്റർ ഒട്ടിച്ചത് മറ്റ് പാർട്ടിക്കാരാകാമെന്ന് കാനം പ്രതികരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP