Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ടി.എൻ പ്രതാപനും വിൻസെന്റിനുമെതിരെ തൃശൂർ നഗരമധ്യത്തിൽ പോസ്റ്റർ; ഇരുട്ടിന്റെ മറവിൽ പോസ്റ്ററൊട്ടിച്ചവനെ സി.സി ടിവി കുടുക്കി; ഡി.സി.സി നിയമം ഉടൻ വരാനിരിക്കെ പോസ്റ്റർ യുദ്ധത്തിന് വേദിയായി തൃശൂർ ഡി.സി.സി

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: കോൺഗ്രസ് തൃശൂർ ജില്ലാ പ്രസിഡന്റായി എംപി. വിൻസെന്റിനെ നിയമിക്കുന്നതിനെതിരേ പോസ്റ്റർ പതിച്ചവരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. തിങ്കളാഴ്ച രാവിലെയാണു തൃശൂർ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വിൻസെന്റിനും ടി.എൻ. പ്രതാപൻ എംപിക്കുമെതിരേ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസ്, സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് എന്നിവയ്ക്ക് അരികിലുള്ള ചുമരുകളിലാണു പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ നാലോടെ ഹെൽമെറ്റ് ധരിച്ചയാൾ പോസ്റ്റർ പതിക്കുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്.

ഡിസിസി പ്രസിഡന്റ് നിയമനം സംബന്ധിച്ച് എഐസിസിയിൽ തീരുമാനമായിക്കഴിഞ്ഞു. പ്രഖ്യാപനം രണ്ടു ദിവസത്തിനകം വരാനിരിക്കേയാണു പോസ്റ്റർ യുദ്ധം. പോസ്റ്ററിനെക്കുറിച്ചും പതിച്ചവരെക്കുറിച്ചും പ്രതികരിക്കുന്നില്ലെന്ന് പ്രതാപനും വിൻസെന്റും അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP