Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

അഴിമതി വീരൻ സക്കീറിന്റെ ഗോഡ്ഫാദർ; കളമശ്ശേരിയിൽ പി.രാജീവിനെതിരെ വീണ്ടും പോസ്റ്റർ

അഴിമതി വീരൻ സക്കീറിന്റെ ഗോഡ്ഫാദർ; കളമശ്ശേരിയിൽ പി.രാജീവിനെതിരെ വീണ്ടും പോസ്റ്റർ

സ്വന്തം ലേഖകൻ

കൊച്ചി: കളമശ്ശേരിയിലെ ഇടത് സ്ഥാനാർത്ഥി പി.രാജീവിനെതിരെ വീണ്ടും പ്രതിഷേധം. പി.രാജീവിനെ സ്ഥാനാർത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകൾ പതിച്ചിരിക്കുകയാണ്. സക്കീർ ഹുസൈനിന്റെ ഗോഡ്ഫാദറിനെ കളമശ്ശേരിക്ക് വേണ്ടെന്നാണ് പോസ്റ്ററിൽ പറയുന്നത്. കളമശ്ശേരി നഗരസഭ ഓഫീസിന് മുന്നിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. പുലർച്ചയാണ് പോസ്റ്റർ പ്തിച്ചത്. പോസ്റ്ററുകൾ പതിച്ച് അല്പസമയത്തിനകം തന്നെ കീറി കളഞ്ഞിട്ടുണ്ട്.

പോസ്റ്റർ പ്രതിഷേധത്തിന് പിന്നിൽ സിപിഎം പ്രവർത്തകരല്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. പ്രതിഷേധത്തെ ഗൗരവത്തിലെടുക്കേണ്ടതില്ലെന്നാണ് നേതൃത്വം പറയുന്നത്. ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം പ്രതിഷേധം ചർച്ച ചെയ്യും. കെ.ചന്ദ്രൻപിള്ളയ്ക്ക് കളമശ്ശേരി സീറ്റ് നൽകാത്തതാണ് പ്രതിഷേധത്തിന് കാരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP