Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റയിൽ ഗതാഗതം നിലച്ചതോടെ റയിൽവേ പോർട്ടർമാർക്ക് തൊഴിലില്ലാതായി; റയിൽവേ ജീവനക്കാരെന്നു കരുതി ഇവരെ മറ്റ് തൊഴിലുകൾക്ക് ആരും വിളിക്കാറുമില്ല; ആശ്വാസവുമായി മുൻ മുഖ്യമന്ത്രി; പോർട്ടർമാർക്ക് ഉമ്മൻ ചാണ്ടിയുടെ ഭക്ഷ്യ കിറ്റുകൾ

റയിൽ ഗതാഗതം നിലച്ചതോടെ റയിൽവേ പോർട്ടർമാർക്ക് തൊഴിലില്ലാതായി; റയിൽവേ ജീവനക്കാരെന്നു കരുതി ഇവരെ മറ്റ് തൊഴിലുകൾക്ക് ആരും വിളിക്കാറുമില്ല; ആശ്വാസവുമായി മുൻ മുഖ്യമന്ത്രി; പോർട്ടർമാർക്ക് ഉമ്മൻ ചാണ്ടിയുടെ ഭക്ഷ്യ കിറ്റുകൾ

സ്വന്തം ലേഖകൻ

തിരുനന്തപുരം: റയിൽവേ പോർട്ടർമാർക്ക് ഉമ്മൻ ചാണ്ടി ഭക്ഷ്യ കിറ്റുകൾ നല്കി. റയിൽ ഗതാഗതം നിലച്ചതോടെ റയിൽവേ പോർട്ടർമാർക്ക് തൊഴിലില്ലാതായി. റയിൽവേ ജീവനക്കാരെന്നു കരുതി ഇവരെ മറ്റ് തൊഴിലുകൾക്ക് ആരും വിളിക്കാറുമില്ല. റയിൽവേ യാത്രക്കാരുടെ ലഗേജുകൾ തലച്ചുമടെടുക്കുന്നതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടു ജീവിച്ചിരുന്ന പോർട്ടർമാരുടെ ദയനീയ ചിത്രം ഉമ്മൻ ചാണ്ടിയെ കഴിഞ്ഞ ദിവസം കൊറോണാ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ആശങ്കകൾ പങ്കു വയ്ക്കുന്ന ഒരു ടെലിവിഷൻ ചാനൽ പരിപാടിയിൽ പോർട്ടർമാർ മാരുടെ സംഘടനാ ഭാരവാഹി അറിയിച്ചു.

പ്രയാസങ്ങൾ മനസ്സിലാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തമ്പാനൂർ റയിൽവേ സ്റ്റേഷനിലെ പോർട്ടർമാർക്ക് ഭക്ഷ്യധാന്യങ്ങളങ്ങെിയ കിറ്റുകൾ നല്കി. റയിൽവേ ലൈസൻസ്ഡ് പോർട്ടേഴ്‌സ് കോൺഗ്രസ്സ് (ഐ.എൻ.റ്റി.യു.സി.)ഭാരവാഹികൾ കിറ്റുകൾ ഏറ്റുവാങ്ങി. എല്ലാ യൂണിയനുകളിലും പെട്ട പോർട്ടർമാർക്കും കിറ്റുകളെത്തിക്കാൻ ശ്രദ്ധിക്കണമെന്ന് ഉമ്മൻ ചാണ്ടി പ്രത്യേകം നിർദ്ദേശിച്ചു.

റയിൽവേ പോർട്ടർമാരുടെ ജീവിത - സേവന വിഷയങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനാവശ്യമായ നടപടികൾ ഉടൻ കൈക്കൊള്ളുമെന്നും അദ്ദേഹം യൂണിയൻ നേതാക്കളെ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP