Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തന്നെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ഭീഷണി മുഴക്കുന്നുവെന്ന് പി.ഡി.പി നേതാവ് നിസാർ മേത്തർ; കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർക്ക് പരാതി നൽകി

തന്നെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ഭീഷണി മുഴക്കുന്നുവെന്ന് പി.ഡി.പി നേതാവ് നിസാർ മേത്തർ; കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർക്ക് പരാതി നൽകി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂരിൽ പി.ഡി.പി നേതാവിനെതിരെ പോപ്പുലർ ഫ്രണ്ട് വധഭീഷണിയെന്ന് പരാതി. തനിക്കെതിരെ പോപ്പുലർഫ്രണ്ട് പ്രവർത്തകർ സോഷ്യൽ മീഡിയിയിലൂടെ നടത്തിയ വധഭീഷണിക്കെതിരെ പരാതി നൽകിയതായി പി.ഡി.പി. സംസ്ഥാന സെക്രട്ടറി നിസാർ മേത്തർ കണ്ണൂർ പ്രസ്‌ക്ലബിൽ വാർത്താസമ്മേളനത്തിൽആരോപിച്ചു.

നാട്ടിൽ വർഗീയത വളർത്തുന്ന കൊടുംവിഷമാണ് പോപ്പുലർ ഫ്രണ്ട്. ഇസ്ലാമിക രാഷ്ട്രം മതേതര ഇന്ത്യയിൽ സ്ഥാപിക്കാനാണ് ഇവർ ശ്രമിക്കുന്നത്. ജയിലിൽ കിടക്കുന്നവർ പോലും ഇവർക്ക് ഖലീഫമാരാണ്. മറുനാടൻ മലയാളി യൂടൂബ് ചാനൽ തന്നെക്കുറിച്ചു വീഡിയോ ചെയ്യുകയും താൻ പോപ്പുലർ ഫ്രണ്ടിനെതിരെ പറഞ്ഞ കാര്യങ്ങൾ സംപ്രേഷണം ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിനു ശേഷം നിരന്തര ഭീഷണിയാണ് തനിക്കെതിരെ ഉയരുന്നത്.

പോപുലർ ഫ്രണ്ട് ആശയത്തേയും- എസ്.ഡി.പി. ഐ പാർട്ടിയെയും സോഷ്യൽ മീഡിയയിൽ വിമർശിച്ചതിന്റെ പേരിൽ തനിക്ക് വധഭീഷണിയുണ്ടെന്നു കാട്ടി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്കും ഡി.ജി.പിക്കും പരാതി നൽകിയതായി പി.ഡി.പി. സംസ്ഥാന സെക്രട്ടറി നിസാർ മേത്തർ വ്യക്തമാക്കി.

എസ്.ഡി.പി.ഐയുടെ രാഷ്ട്രീയ നിലപാടുകളെ തുറന്ന് എതിർത്തതിന്റെ പേരിൽ തനിക്ക് വ്യക്തിപരമായ അധിക്ഷേപവും വധഭീഷണിയും നിരന്തരം വർദ്ധിച്ചിരിക്കുകയാണ്. വധഭീഷണി ഗൗരവ സ്വഭാവത്തിലുള്ളതാണെന്ന മുന്നറിയിപ്പ് ഒരു വിശ്വസനീയമായ കേന്ദ്രത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇന്റലിജൻസ് റിപ്പോർട്ടും ഈ വിഷയത്തിലുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അബ്ദുൾ നാസർ മഅദനിയുടെ ചിത്രം, രാജ്യത്തെ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കൾ ക്കൊപ്പം ചേർത്തുവച്ചു പ്രചരിപ്പിച്ച ഒരു പോസ്റ്ററിനെതിരെ ഞാൻ പ്രതികരിച്ചതോടെയാണ് വ്യാപകമായ സോഷ്യൽ മീഡിയാ ബുള്ളീയിങ്ങിന് വിധേയ മാകാൻ തുടങ്ങിയതെന്നും നിസാർ മേത്തർ പറഞ്ഞു.

നിരോധിക്കപ്പെട്ടിട്ടും പോപ്പുലർഫ്രണ്ടിന്റെ ആശയങ്ങൾ മനസിൽ പേറുന്നവർ ഇപ്പോഴും സജീവമാണെന്നും ഇവരെ ഒന്നിച്ചെതിർക്കാൻ പൊതുസമൂഹം തയ്യാറാകണമെന്നും അദ്ദേഹംആവശ്യപ്പെട്ടു. രാജ്യത്ത് ഹിന്ദുത്വശക്തികൾ മനുസ്മൃതിയാധാരമാക്കി മതരാഷ്ട്രമുണ്ടാക്കാൻ ശ്രമിക്കുന്നതുപോലെയാണ് പോപ്പുലർ ഫ്രണ്ട് ഇസ്ലാമിക രാജ്യം സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. ഇതിനെതിരെ സെക്യൂലറിസം ഉയർത്തിപിടിച്ച നേതാവായിരുന്നു മദനി. അദ്ദേഹം സവർണമനസുകളെയാണ് എതിർത്തത്. സവർണരെയോ ഇതരമതസ്ഥരെയോയല്ല.

അക്രമം നടത്തിയതിന് ജയിലിൽ കിടക്കുന്നവരെ ഖലീഫമാരായാണ് പോപ്പുലർ ഫ്രണ്ടു കാണുന്നത്. നാട്ടിൽ കലാപം അഴിച്ചുവിടാൻ തങ്ങൾക്ക് മടിയില്ലെന്നു നേരത്തെ തെളിയിച്ചവരാണ് അവർ. സോഷ്യൽമീഡിയയിൽ ആഹ്വാനം ചെയ്താണ് ആലപ്പുഴയിലെ കൊലപാതകങ്ങൾ നടത്തിയത്. ഇത്തരത്തിൽ സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്ന പോപ്പുലർ ഫ്രണ്ട് നേതാക്കൾ പുതിയ കുട്ടികളെ മതത്തിന്റെ പേരു പറഞ്ഞു വഴിതെറ്റിക്കാൻ നോക്കുകയാണെന്നും ഇതരമതസ്ഥരെ കൊല്ലുന്നവർക്ക് പുണ്യം ലഭിക്കുമെന്നാണ് ഇവർ പറയുന്നതെന്നും  പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP