Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

ലോക് ഡൗൺ: സർക്കാരിന്റെ പരാജയം മൂടിവയ്ക്കാൻ തബ്ലീഗ് ജമാഅത്തിനെ ബലിയാടാക്കുന്നു; മതിയായ തയ്യാറെടുപ്പില്ലാതെ ലോക് ഡൗൺ പ്രഖ്യാപിച്ചതാണ് ദുരന്തങ്ങൾക്ക് കാരണമായതെന്നും പോപ്പുലർ ഫ്രണ്ട്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മർക്കസ് നിസാമുദ്ദീനെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാർ ഒ എം എ സലാം പറഞ്ഞു. മതിയായ തയ്യാറെടുപ്പില്ലാതെ നടത്തിയ ലോക്ക് ഡൗൺ മൂലം സംഭവിച്ച വൻവീഴ്ചകളിൽ നിന്നും ശ്രദ്ധതിരിച്ചുവിടാൻ, ഡൽഹി സംസ്ഥാന സർക്കാരും ഒരുപറ്റം മാധ്യമങ്ങളും തബ്ലീഗ് ജമാഅത്തിനെ ബലിയാടാക്കുകയാണ്. മതിയായ ആസൂത്രണമില്ലാതെ നടപ്പാക്കിയതു മൂലം, ലോക്ക് ഡൗൺ കൊണ്ട് ഉദ്ദേശിച്ചതിനു വിരുദ്ധമായി, സാമൂഹിക അകലം പാലിക്കൽ ദയനീയമായി പരാജയപ്പെടുകയായിരുന്നു. പകരം അത് ദുരന്തങ്ങൾക്ക് കാരണമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ലോക്ക് ഡൗൺ ആരംഭിക്കുന്നതിനു മുമ്പുതന്നെ മർക്കസ് നിസാമുദ്ദീൻ നേരത്തേ തീരുമാനിച്ചിരുന്ന എല്ലാ പരിപാടികളും മാറ്റിവയ്ക്കുകയും ഔദ്യോഗിക നിർദ്ദേശങ്ങൾ പൂർണമായി പാലിക്കുകയും ചെയ്തിരുന്നു. ലോക്ക് ഡൗൺ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട നഗരമാണ് ഡൽഹി. കേന്ദ്ര സർക്കാരും, ഡൽഹി സർക്കാരും ഇതിന് തുല്യ ഉത്തരവാദികളാണ്. ആയിരക്കണക്കിന് വിശ്വാസികൾ ഒരുമിച്ചു കൂടുന്ന തബ്ലീഗ് മർക്കസ്, അപ്രതീക്ഷിതമായി നടപ്പാക്കിയ നിയന്ത്രണങ്ങൾ മൂലം പ്രതിസന്ധിയിലാവുകയായിരുന്നു. അവിടെയുള്ളവരെ സ്വദേശത്തേക്ക് അയയ്ക്കാൻ മർക്കസ് നേതൃത്വം അധികാരികളോട് അനുമതി തേടിയെങ്കിലും അത് അവഗണിക്കപ്പെടുകയായിരുന്നു. എങ്കിലും കർഫ്യൂ പ്രഖ്യാപിച്ചതോടെ എല്ലാ പരിപാടികളും നിർത്തിവച്ചു. പക്ഷേ ഗതാഗത സംവിധാനമോ, താമസസൗകര്യമോ സർക്കാർ ലഭ്യമാക്കാത്തതു മൂലം അവിടെയെത്തിയവരെ മറ്റ് മാർഗമില്ലാതെ, മർക്കസ് അധികൃതർ പള്ളിക്കുള്ളിൽ തന്നെ താമസിപ്പിക്കുകയായിരുന്നു. അതിന്റെ പേരിൽ മർക്കസിനെ കുറ്റപ്പെടുത്തുന്നത് കൃത്യമായ മാധ്യമ കുപ്രചാരണത്തിന്റെ ഭാഗമാണ്. ഇത്തരമൊരു സാഹചര്യത്തിന്റെ ഉത്തരവാദിത്തം മർക്കസിന്റെയും തലവൻ സഅദ് മൗലാനയുടെയും മേൽക്കെട്ടിവയ്ക്കുന്നത് അപലപനീയമാണ്. മർക്കസിനെതിരേ അന്യായമായി ചുമത്തിയ കേസ് പിൻവലിക്കണം.

അധികാരികളുടെ അനാസ്ഥമൂലമുണ്ടായ സാഹചര്യത്തിന് മർക്കസിനെയും തബ്ലീഗ് ജമാഅത്തിനെയും ക്രൂശിക്കുന്ന നടപടിയിൽ നിന്ന് മാധ്യമങ്ങൾ പിന്മാറണമെന്ന് പോപുലർ ഫ്രണ്ട് ആവശ്യപ്പെട്ടു. രാജ്യത്തുടനീളം കുടുങ്ങിക്കിടക്കുന്ന മുഴുവനാളുകൾക്കും ഭക്ഷണവും താമസ സൗകര്യവും വൈദ്യസഹായവും ഉറപ്പാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും പോപുലർ ഫ്രണ്ട് അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP