Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഭിമന്യുവിനെ കുത്തിക്കൊന്ന കേസിൽ ഒരാൾകൂടി അറസ്റ്റിൽ; പൊലീസ് അറസ്റ്റു ചെയ്തത് പോപ്പുലർ ഫ്രണ്ട് കൊച്ചി ഏരിയ പ്രസിഡന്റ് അനസിനെ

അഭിമന്യുവിനെ കുത്തിക്കൊന്ന കേസിൽ ഒരാൾകൂടി അറസ്റ്റിൽ; പൊലീസ് അറസ്റ്റു ചെയ്തത് പോപ്പുലർ ഫ്രണ്ട് കൊച്ചി ഏരിയ പ്രസിഡന്റ് അനസിനെ

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. പോപ്പുലർ ഫ്രണ്ട് നേതാവ് അനസിനെയാണ് ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകക്കേസിൽ ഏഴാമത്തെ പ്രതിയാണ് അനസ്. ഗൂഢാലോചനയിൽ അനസ് പങ്കാളിയെന്ന് പൊലീസ് പറയുന്നു. പോപ്പുലർ ഫ്രണ്ട് കൊച്ചി ഏരിയ പ്രസിഡന്റാണ് പിടിയിലായ അനസ്.

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഒന്നാം പ്രതി മുഹമ്മദും കൊലയാളിയുമടക്കമുള്ളവരെ തിരിച്ചറിഞ്ഞെങ്കിലും ഒളിവിടത്തെക്കുറിച്ച് കാര്യമായ വിവരവമില്ല. ചില എസ്ഡിപിഐ കേന്ദ്രങ്ങളുടെ സംരക്ഷണയിലാണ് ഇവരെന്നാണ് കൊച്ചി സിറ്റി പൊലീസ് പറയുന്നത്. പ്രതികളെ പുകച്ചുപുറത്തുചാടിക്കുക എന്ന ഉദ്ദേശത്തോടെയാണ് ബാങ്ക് അക്കൗണ്ടുകൾ അടക്കം മരവിപ്പിച്ചത്.

മുഹമ്മദടക്കമുള്ള പ്രതികൾ ഒരാഴ്ചക്കുള്ളിൽ ഏതെങ്കിലും കോടതിയിൽ കീഴടങ്ങുമെന്ന കണക്കുകൂട്ടലിലാണ് കൊച്ചി സിറ്റി പൊലീസ്. കഴിഞ്ഞ ഒരാഴ്ചയായി നഗരത്തിലെ പൊലീസ് സംവിധാനത്തെയപ്പടെ അന്വേഷണത്തിന് ഇറക്കിയിട്ടും കാര്യമായ പുരോഗതിയുണ്ടാകാത്തതിൽ ഉന്നത പൊലീസ് കേന്ദ്രങ്ങളിൽ അതൃപ്തിയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP