Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

ബാബറി കേസ് വിധി: രാജ്യത്തിനെതിരായ വെല്ലുവിളി; പള്ളി തകർക്കാൻ ഗൂഢാലോചന നടന്നിട്ടില്ലെന്നും മുതിർന്ന നേതാക്കൾ അക്രമിസംഘത്തെ തടയാനാണ് ശ്രമിച്ചതെന്നുമുള്ള കോടതിവിധി നീതിന്യായവ്യവസ്ഥയെ പരിഹാസ്യമാക്കിയെന്നും പോപ്പുലർ ഫ്രണ്ട്

ബാബറി കേസ് വിധി: രാജ്യത്തിനെതിരായ വെല്ലുവിളി; പള്ളി തകർക്കാൻ ഗൂഢാലോചന നടന്നിട്ടില്ലെന്നും മുതിർന്ന നേതാക്കൾ അക്രമിസംഘത്തെ തടയാനാണ് ശ്രമിച്ചതെന്നുമുള്ള കോടതിവിധി നീതിന്യായവ്യവസ്ഥയെ പരിഹാസ്യമാക്കിയെന്നും പോപ്പുലർ ഫ്രണ്ട്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബാബറി മസ്ജിദ് തകർത്ത കേസിലെ സിബിഐ പ്രത്യേക കോടതി വിധി രാജ്യത്തെ ജനങ്ങൾക്ക് മാനക്കേടാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ ഒ എം എ സലാം പറഞ്ഞു. സ്വതന്ത്രമായ നീതിന്യായവ്യവസ്ഥിതിയിൽ അധിഷ്ഠിതമായ ഇന്ത്യൻ മതേതരത്വമെന്ന സങ്കൽപ്പത്തിനേറ്റ കനത്ത തിരിച്ചടിയാണ് കോടതി വിധി. പള്ളി തകർക്കാൻ ഗൂഢാലോചന നടന്നിട്ടില്ലെന്നും മുതിർന്ന നേതാക്കൾ കണ്ടാലറിയാവുന്ന അക്രമിസംഘത്തെ തടയാനാണ് ശ്രമിച്ചതെന്നുമുള്ള കോടതിവിധി നീതിന്യായവ്യവസ്ഥയെ പരിഹാസ്യമാക്കിയിരിക്കുന്നുവെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു.

പട്ടാപ്പകൽ, മാധ്യമങ്ങളെ സാക്ഷിയാക്കി സംഘടിതമായി നടത്തിയ കുറ്റകൃത്യത്തിൽ പ്രതികളായ എൽ കെ അഡ്വാനിയും മുരളീമനോഹർ ജോഷിയുമടക്കമുള്ള 32 പ്രതികളെ 28 വർഷത്തിനു ശേഷം തെളിവില്ലെന്ന് കണ്ടെത്തി വെറുതെവിട്ട ജസ്റ്റിസ് എസ് കെ യാദവിന്റെ വിധി പ്രസ്താവം സത്യത്തിനു നേരെ കണ്ണടച്ചിരിക്കുന്നു. 68 സംഘപരിവാർ നേതാക്കൾ മുഖ്യപ്രതികളാണെന്ന ലിബർഹാൻ കമ്മീഷൻ റിപോർട്ടിലെ കണ്ടെത്തലുകളെയും കോടതി വിധി അവഗണിച്ചു.

തെളിവുകളുടെയും വസ്തുതകളുടെയും പിൻബലമില്ലാതെ, സിബിഐ കോടതി ഒരു രാഷ്ട്രീയ വിധി ചുട്ടെടുക്കുകയാണ് ചെയ്തത്. പള്ളി തകർത്തത് കുറ്റകൃത്യമാണെന്ന് നിരീക്ഷിച്ചിട്ടും ബാബരി ഭൂമിയിൽ ക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകിയ 2019 നവംബർ 9 ലെ കോടതി വിധിയുടെ തുടർച്ചയായി, തികച്ചും പക്ഷപാതപരമായ ഇത്തരമൊരു വിധി അപ്രതീക്ഷിതമായിരുന്നില്ല. നിഷ്പക്ഷവും സ്വതന്ത്രവുമായി പ്രവർത്തിക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങൾക്കു മേൽ ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിനുള്ള അപ്രമാധിത്വവും നിയന്ത്രണവുമാണ് രാജ്യം നേരിടുന്ന പ്രധാന പ്രശ്നം. കഴിഞ്ഞ 6 വർഷങ്ങൾക്കിടയിൽ ഇത്തരം സ്ഥാപനങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനത്തിൽ കൈകടത്തിയതിന്റെ നിരവധി അനുഭവങ്ങൾ രാജ്യത്തിനു മുന്നിലുണ്ട്.

യഥാർഥത്തിൽ മുസ്ലിംകളടക്കം നീതി തേടുന്ന മുഴുവൻ ഇന്ത്യക്കാരുടെയും പ്രതീക്ഷകൾ സുപ്രീകോടതി വിധിയോടെ തന്നെ അസ്ഥാനത്തായിരുന്നു. ഇപ്പോൾ, ചരിത്രത്തിൽ കരിദിനമായി അടയാളപ്പെടുത്തേണ്ട മറ്റൊരുദിനം കൂടി വന്നെത്തിയിരിക്കുന്നു. നിരന്തരമായ തിരിച്ചടികൾക്കിടയിലും പ്രതീക്ഷ കൈവെടിയാതെ, നീതിയും സമാധാനവും പുനഃസ്ഥാപിക്കാൻ സാധ്യമായ എല്ലാ മാർഗവും സ്വീകരിക്കാൻ എല്ലാ ജനവിഭാഗങ്ങളും തയ്യാറാകണമെന്ന് ഒ എം എ സലാം ആഹ്വാനം ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP