Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വാട്‌സാപ്പ് ഹർത്താലിന്റെ പേരിൽ പൊലീസ് മുസ്ലിം വേട്ട നടത്തുന്നു; പല സംഘടനകളിൽ പെട്ടവർ ഹർത്താലിൽ പങ്കാളിയായെങ്കിലും കള്ളക്കേസിൽ കുടുക്കുന്നത് മുസ്ലിം യുവാക്കളെ മാത്രമെന്നും പോപ്പുലർ ഫ്രണ്ട്

വാട്‌സാപ്പ് ഹർത്താലിന്റെ പേരിൽ പൊലീസ് മുസ്ലിം വേട്ട നടത്തുന്നു; പല സംഘടനകളിൽ പെട്ടവർ ഹർത്താലിൽ പങ്കാളിയായെങ്കിലും കള്ളക്കേസിൽ കുടുക്കുന്നത് മുസ്ലിം യുവാക്കളെ മാത്രമെന്നും പോപ്പുലർ ഫ്രണ്ട്

എംപി.റാഫി

മലപ്പുറം: കത്വ പെൺകുട്ടിയെ ഹിന്ദുത്വ തീവ്രവാദികൾ നിഷ്ഠൂരമായി കൊലപ്പെടുത്തിയതിനെതിരേ കഴിഞ്ഞദിവസം നടന്ന ജനകീയ ഹർത്താലിന്റെ പേരിൽ കേരളത്തിലെ പൊലീസ് മുസ്ലിംവേട്ട നടത്തുകയാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി സി പി മുഹമ്മദ് ബഷീർ. ഹർത്താലിനോട് അനുബന്ധിച്ചുണ്ടായ അനിഷ്ടസംഭവങ്ങളുടെ പേരിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറുകണക്കിന് മുസ്ലിം യുവാക്കളെയാണ് പൊലീസ് തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്. തികച്ചും ജനാധിപത്യവിരുദ്ധമായ ഈ നടപടിയിൽ നിന്ന് ഇടതുസർക്കാരും പൊലീസും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സകലസീമകളും ലംഘിച്ച് രാജ്യത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വഫാഷിസത്തിനെതിരായ ജനകീയ പ്രതികരണമാണ് കഴിഞ്ഞദിവസം നടന്ന ഹർത്താലിൽ പ്രതിഫലിച്ചത്. രാഷ്ട്രീയത്തിനും മതത്തിനും അതീതമായ പ്രതിഷേധക്കൂട്ടായ്മയാണ് ഹർത്താൽ സംഘടിപ്പിച്ചത്. വിവിധ രാഷ്ട്രീയപ്പാർട്ടികളിലും സംഘടനകളിലും പ്രവർത്തിക്കുന്നവർ ഹർത്താലിൽ പങ്കാളികളായിട്ടുണ്ട്. എന്നാൽ മുസ്ലിം യുവാക്കളെ മാത്രം തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുകയും കള്ളക്കേസിൽ കുടുക്കുകയുമാണ് പൊലീസ്. ഹർത്താലിൽ പങ്കാളികളായ സ്വന്തം പാർട്ടിക്കാരെ, ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് സിപിഎം രക്ഷപ്പെടുത്തിക്കൊണ്ടാണ് കേരളത്തിൽ മുസ്ലിം വേട്ടക്ക് കളമൊരുക്കിയിരിക്കുന്നത്. ആർ.എസ്.എസിനെതിരായ പ്രതിഷേധത്തെ നിർവീര്യമാക്കാനുള്ള പൊലീസിലെ ഒരു വിഭാഗത്തിന്റെ നീക്കങ്ങൾക്ക് ചൂട്ടുപിടിക്കുന്ന പണിയാണ് ഇടതുപക്ഷ സർക്കാർ സ്വീകരിക്കുന്നത്.

സിപിഎം അടക്കമുള്ള രാഷ്ട്രീയപാർട്ടികൾ കേരളത്തിൽ നടത്തിയിട്ടുള്ള ഹർത്താലിൽ ഉണ്ടായിട്ടുള്ള അക്രമങ്ങളെക്കാൾ എന്ത് ഭീകരതയാണ് ഈ ഹർത്താലിൽ ഉണ്ടായിട്ടുള്ളതെന്ന് അദ്ദേഹം ചോദിച്ചു. വ്യവസ്ഥാപിത രാഷ്ട്രീയപാർട്ടികളിൽ നിന്നും യുവാക്കൾ കുതറിമാറുന്നതിനെ വർഗീയവൽക്കരിക്കുന്നത് അപകടമാണ്. ആർ.എസ്.എസിനെ എതിർത്താൽ അതെങ്ങിനെ മുസ്ലിം വർഗീയതായവുമെന്ന് വിമർശകർ വിശദീകരിക്കണം. ഹിന്ദുത്വഫാഷിസത്തെ തള്ളിപ്പറയുകയും ഒറ്റപ്പെടുത്തുകയും ചെയ്യേണ്ട സന്ദർഭമാണിത്. എന്നാൽ അതിന് തയ്യാറാവാതെ, ജനകീയ പ്രക്ഷോഭങ്ങളെ നിർവീര്യമാക്കുന്ന സമീപനം ആർ.എസ്.എസിനും ബിജെപിക്കുമാണ് ഗുണം ചെയ്യുക. മുന്നണി രാഷ്ട്രീയത്തിന്റെ പിന്തുണയില്ലാത്ത പ്രക്ഷോഭങ്ങൾക്കുമേൽ തീവ്രവാദം ആരോപിക്കുന്ന രീതി അംഗീകരിക്കാനാവില്ല. രാജ്യം നേരിടുന്ന ഫാഷിസ്റ്റ് ഭീഷണിക്കെതിരേ പൊതുവേദികൾ ഉയരണമെന്ന ജനവികാരത്തെ തിരിച്ചറിയാൻ കഴിയാത്ത സാമ്പ്രദായിക രാഷ്ട്രീയക്കാർക്കുള്ള മറുപടി കൂടിയാണ് ഇത്തരം പ്രക്ഷോഭങ്ങൾ. ഇതിനെ അവഗണിച്ച് അധികകാലം മുന്നോട്ടുപോവാനാവില്ലെന്നും സി പി മുഹമ്മദ് ബഷീർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP