Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പോപുലർ ഫ്രണ്ട് ദേശീയ ആരോഗ്യ ക്യാമ്പയിൻ സംസ്ഥാന തല സമാപനം മഞ്ചേരിയിൽ; സമാപനം സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ ഉദ്ഘാടനം ചെയ്യും

പോപുലർ ഫ്രണ്ട് ദേശീയ ആരോഗ്യ ക്യാമ്പയിൻ സംസ്ഥാന തല സമാപനം മഞ്ചേരിയിൽ; സമാപനം സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ ഉദ്ഘാടനം ചെയ്യും

മറുനാടൻ മലയാളി ബ്യൂറോ

മഞ്ചേരി: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ തലത്തിൽ നടത്തിവരുന്ന ആരോഗ്യ കാംപയിന്റെ സംസ്ഥാന തല സമാപനം നവംബർ 30 ചൊവ്വാഴ്ച മഞ്ചേരിയിൽ നടക്കും. സമാപന പൊതുസമ്മേളനത്തിനോടനുബന്ധിച്ച് ക്രോസ് കൺട്രി മത്സരം, കൂട്ടയോട്ടം, ആയോധനകല പ്രദർശനം, ആരോഗ്യ ബോധവൽക്കരണം എന്നിവയും സംഘടിപ്പിക്കുന്നു.

പയ്യനാട് ചോലക്കൽ നിന്നും വൈകുന്നേരം നാലുമണിക്ക് ആരംഭിക്കുന്ന ക്രോസ് കൺട്രി മത്സരം മഞ്ചേരി കിഴക്കേതലയിൽ സമാപിക്കും. തുടർന്ന് നടക്കുന്ന കൂട്ടയോട്ടം സമാപന സമ്മേളന നഗരിയായ പഴയ ബസ് സ്റ്റാൻഡ് ഓഡിറ്റോറിയത്തിൽ സമാപിക്കും.സമാപന സമ്മേളനം പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ ഉദ്ഘാടനം ചെയ്യും. ആരോഗ്യ മേഖലയിലെ പ്രമുഖർ സംബന്ധിക്കുന്ന സമ്മേളനത്തിൽ സംസ്ഥാനത്തെ പ്രമുഖ കളരിസംഘം അവതരിപ്പിക്കുന്ന ആയോധനകല പ്രദർശനവും ഉണ്ടായിരിക്കും എന്ന് സംഘാടക സമിതി അറിയിച്ചു.

ക്രോസ് കൺട്രി മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 9995277655 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP