Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാന പ്രസിഡന്റിന്റെ വീടിനു നേരെ നടന്ന ആക്രമണം ഗൗരവതരം; കുറ്റവാളികൾക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് പോപുലർ ഫ്രണ്ട്; ഗൂഢാലോചന അന്വേഷണത്തിലുടെ പുറത്ത്‌കൊണ്ടുവരണമെന്നും ആവശ്യം

സംസ്ഥാന പ്രസിഡന്റിന്റെ വീടിനു നേരെ നടന്ന ആക്രമണം ഗൗരവതരം; കുറ്റവാളികൾക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന്  പോപുലർ ഫ്രണ്ട്; ഗൂഢാലോചന അന്വേഷണത്തിലുടെ പുറത്ത്‌കൊണ്ടുവരണമെന്നും ആവശ്യം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീറിന്റെ വീടിനു നേരെയുണ്ടായ ആസൂത്രിത ആക്രമണത്തിൽ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. ഏറെ ഗൗരവതരമായ വിഷയമായതിനാൽ പ്രതികളെ അടിയന്തരമായി പിടികൂടാൻ പൊലീസ് തയ്യാറാവണം. അക്രമണത്തിന് പിന്നിലുള്ള ഗൂഢാലോചന അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ ആവശ്യപ്പെട്ടു.

വിഷയം സർക്കാരും പൊലീസും ഗൗരവമായി അന്വേഷിച്ച് നടപടിയെടുക്കണം. കഴിഞ്ഞ രാത്രിയാണ് ചില നിഗൂഢശക്തികൾ വീടിനുനേരെ സ്‌ഫോടക വസ്തുക്കൾ എറിഞ്ഞത്. കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടന്നതെന്ന് വ്യക്തമാണ്.നേരത്തെ ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരത്തിന്റെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. നേതാക്കളുടെ വീടിനുനേരെ നടന്ന ആക്രമണത്തെ പൊലീസ് നിസാരവൽക്കരിക്കുന്നത് ദുരവ്യാപക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും.

പൊലീസിന്റെ ഇത്തരം മനോഭാവം നാടിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ കാരണമാവും. സംഭവം അറിഞ്ഞയുടനെ പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. മനപ്പൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിത്. അക്രമികളെ സംരക്ഷിക്കാനാണ് പൊലീസിന്റെ ശ്രമമെങ്കിൽ അതിന്റെ ഭൗവിഷ്യത്ത് ഗുരുതരമായിരിക്കും. കാര്യക്ഷമമായ അന്വേഷണം നടത്തി കുറ്റവാളികളെ അടിയന്തരമായി കണ്ടെത്തണമെന്ന് അബ്ദുൽ സത്താർ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP