Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പോപുലർ ഫ്രണ്ടിനു പുതിയ സംസ്ഥാന ഭാരവാഹികൾ; സി പി മുഹമ്മദ് ബഷീറിനെ പ്രസിഡന്റായും എ അബ്ദുൽ സത്താറിനെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു

പോപുലർ ഫ്രണ്ടിനു പുതിയ സംസ്ഥാന ഭാരവാഹികൾ; സി പി മുഹമ്മദ് ബഷീറിനെ പ്രസിഡന്റായും എ അബ്ദുൽ സത്താറിനെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു

സ്വന്തം ലേഖകൻ

കോഴിക്കോട്: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കേരള സംസ്ഥാന കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ. പുത്തനത്താണി മലബാർ ഹൗസിൽ ചേർന്ന സംസ്ഥാന ജനറൽ അസംബ്ലിയിലാണ് സി പി മുഹമ്മദ് ബഷീറിനെ പ്രസിഡന്റായും എ അബ്ദുൽ സത്താറിനെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തത്.

സി അബ്ദുൽ ഹമീദ്(വൈസ് പ്രസിഡന്റ്), എസ് നിസാർ, പി പി റഫീഖ്(സെക്രട്ടറിമാർ), കെ എച്ച് നാസർ(ഖജാഞ്ചി) എന്നിവരെയും തിരഞ്ഞെടുത്തു. പി കെ അബ്ദുൽ ലത്തീഫ്, എം കെ അശ്റഫ്, ബി നൗഷാദ്, സി എ റഊഫ്, പി കെ യഹ് യ തങ്ങൾ എന്നിവർ സംസ്ഥാന സമിതി അംഗങ്ങളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP