Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: എറണാകുളം ജില്ലയിലെ സ്ഥാപനങ്ങൾ അടയ്ക്കാനും സ്വത്തുക്കൾ കണ്ടു കെട്ടാനും ഉത്തരവ്; താക്കോലുകൾ ഹാജരാക്കാനും കളക്ടറുടെ ഉത്തരവ്

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: എറണാകുളം ജില്ലയിലെ സ്ഥാപനങ്ങൾ അടയ്ക്കാനും സ്വത്തുക്കൾ കണ്ടു കെട്ടാനും ഉത്തരവ്; താക്കോലുകൾ ഹാജരാക്കാനും കളക്ടറുടെ ഉത്തരവ്

മറുനാടൻ മലയാളി ബ്യൂറോ

എറണാകുളം: പോപ്പുലർ ഫിനാൻസിന്റെ കീഴിലുള്ള ജില്ലയിലെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും അടക്കാൻ ജില്ല കളക്ടർ എസ് സുഹാസ് ഉത്തരവിട്ടു. സ്ഥാപനങ്ങളിലെ പണം, സ്വർണം മറ്റ് ആസ്തികൾ എന്നിവ കണ്ടു കെട്ടാനും ജില്ലാ പൊലീസ് മേധാവികൾക്ക് കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. 2013 ലെ കേരള പ്രൊട്ടക്ഷൻ ഓഫ് ഇന്ററസ്റ്റ്‌സ് ഓഫ് ഡെപ്പോസിറ്റേഴ്‌സ് ഇൻ ഫിനാൻഷ്യൽ ഇൻസ്റ്റിറ്റിയൂഷൻസ് ആക്ട് പ്രകാരമാണ് സ്ഥാപനങ്ങൾ അടച്ചു പൂട്ടുന്നത്.

പോപ്പുലർ ഫിനാൻസ് സ്ഥാപനവുമായി ബന്ധപ്പെട്ട സ്ഥാവരജംഗമ വസ്തുക്കളുമായും ആസ്തികളുമായും ഇടപെടുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.പോപ്പുലർ ഫിനാൻസിന്റെ നിയന്ത്രണത്തിലോ ഉടമസ്ഥതയിലോ ഉള്ള സ്ഥലങ്ങൾ, സ്ഥാപനങ്ങൾ, ഓഫീസുകൾ തുടങ്ങിയവയിൽ നിന്നു സ്ഥാപനവുമായി ബന്ധപ്പെട്ട പണമോ മറ്റ് ആസ്തികളോ നീക്കാൻ പാടുള്ളതല്ല.

പോപ്പുലർ ഫിനാൻസ് സ്ഥാപനങ്ങൾ, അവരുടെ നിയന്ത്രണത്തിൽ വരുന്ന മറ്റ് പേരിലുള്ള സ്ഥാപനങ്ങൾ, തുടങ്ങിയവ തങ്ങളുടെ ആസ്തി കൈമാറ്റം ചെയ്യുകയോ അവയുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്താനോ പാടില്ല. പോപ്പുലർ ഫിനാൻസ് സ്ഥാപനത്തിന്റെ പേരിലോ അവരുടെ ഏജന്റുമാർ, സ്ഥാപനങ്ങളിലെ മാനേജർമാർ എന്നിവരുടെ പേരിലോ ചിട്ടി കമ്പനികൾ, കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ, ബാങ്കുകൾ മറ്റു ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിലുള്ള അക്കൗണ്ടുകൾ മരവിപ്പിക്കാനും കളക്ടർ നിർദേശിച്ചിട്ടുണ്ട്. സർക്കാർ നിർദ്ദേശപ്രകാരമാണ് നടപടി.

പോപ്പുലർ ഫിനാൻസിന്റെ പേരിൽ ജില്ലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ബ്രാഞ്ചുകളും കെട്ടിടങ്ങളും അടച്ചു പൂട്ടി അവയുടെ താക്കോലുകൾ കളക്ടറുടെ മുന്നിൽ ഹാജരാക്കാൻ ചുമതലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ അവക്ക് കാവലും ഏർപ്പെടുത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP