Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാട്ടനകൾ കൂട്ടത്തോടെ ജനവാസകേന്ദ്രങ്ങളിലെത്തി കാർഷിക വിളകൾ നശിപ്പിക്കുന്നത് അടുത്തകാലത്ത് പതിവ്; ആറുമാസത്തിനുള്ളിൽ പൂയംകൂട്ടിയിൽ ട്രഞ്ച് താഴ്‌ത്തി ജനവാസമേഖലകളെ വേർതിരിക്കുമെന്ന് മലയാറ്റൂർ ഡി എഫ് ഒ.

കാട്ടനകൾ കൂട്ടത്തോടെ ജനവാസകേന്ദ്രങ്ങളിലെത്തി കാർഷിക വിളകൾ നശിപ്പിക്കുന്നത് അടുത്തകാലത്ത് പതിവ്; ആറുമാസത്തിനുള്ളിൽ പൂയംകൂട്ടിയിൽ ട്രഞ്ച് താഴ്‌ത്തി ജനവാസമേഖലകളെ വേർതിരിക്കുമെന്ന് മലയാറ്റൂർ ഡി എഫ് ഒ.

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം;താലൂക്കിലെ വനാതിർത്തി മേഖലകളിൽ മനുഷ്യ-മൃഗ സംഘർഷം വർദ്ധിക്കുന്നു.പരിഹാരം കാണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തം.ആശങ്കിയിൽ കഴമ്പുണ്ടെന്ന് സമ്മതിച്ച് അധികൃതരും. ആറുമാസത്തിനുള്ളിൽ പൂയംകൂട്ടിയിൽ ട്രഞ്ച് താഴ്‌ത്തി ജനവാസമേഖലകളെ വേർതിരിക്കുമെന്ന് മലയാറ്റൂർ ഡി എഫ് ഒ.

കഴിഞ്ഞദിവസം പൂയംകൂട്ടിയിൽ കാട്ടുകൊമ്പൻ കിണറ്റിൽ അകപ്പെട്ടതിനെത്തുടർന്ന് ഈ വിഷയത്തിൽ പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ജനസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വർഷങ്ങളായി കാട്ടുമൃഗങ്ങൾ തങ്ങളുടെ കൃഷികളും വസ്തുവകളും നശിപ്പിക്കുകയാണെന്നും ഭയംമൂലം വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും മറ്റും വികാരപരമായി നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു.

ജനസംരക്ഷണ സമിതി കൺവീനർ ഫാദർ റോബിൻ പടിഞ്ഞാറെകൂറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ വിഷയം ഗൗരവമുള്ളതാണെന്ന് ഉദ്യോഗസ്ഥസംഘവും സമ്മതിച്ചു. കൂടുതൽ ഭീതിവിതയ്ക്കുന്നത് കാട്ടാനകൂട്ടങ്ങളാണെന്നും ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് ജനവാസകേന്ദ്രത്തിലെത്തിയ കാട്ടുകൊമ്പൻ കിണറ്റിൽ അകപ്പെട്ടതെന്നും നാട്ടുകാർ അധികൃതരോട് വ്യക്തമാക്കുകയായിരുന്നു.ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയ ശേഷം ആനയെ കരയ്ക്കുകയറ്റിയാൽ മതിയെന്നുള്ള നാട്ടുകാരുടെ ശാഠ്യത്തിനുമുന്നിൽ അധികൃതർ മുട്ടുമടക്കി.

വിവരമറിഞ്ഞ മലയാറ്റൂർ ഡി എഫ് ഒ സ്ഥലത്ത് പാഞ്ഞെത്തി.ഈ സമയം കിണറ്റിൽ അകപ്പെട്ട ആന കരയ്ക്കുകയാറാൻ കിണറിന്റെ വശങ്ങൾ കൊമ്പിന് കൂത്തി വീഴ്‌ത്തി പരിശ്രമം തുടരുകയായിരുന്നു.പെട്ടെന്ന് കരയ്ക്കെത്തിച്ചില്ലങ്കിൽ സമീപത്തെ കയ്യാലകെട്ടുകൂടി തകർമെന്ന നിലയിലായിരുന്നു ആനയുടെ പ്രകടനം.

പ്രതിഷേധക്കാരുമായി ഡി എഫ് ഒ നടത്തിയ ചർച്ചകളിലാണ് പ്രശനത്തിന് പരിഹാരമായത്.നാട്ടുകാരുടെ ആവലാതികളിൽ കഴമ്പുണ്ടെന്നും എത്രയും പെട്ടെന്ന് പരിഹാമുണ്ടാക്കണമെന്നുമായിരുന്നു ഡി എഫ് ഒ യുടെ നിലപാട്.തുടർന്ന് ഡി എഫ് ഉദ്യോഗസ്ഥരോട് ഇക്കാര്യത്തിൽ എളുപ്പത്തിൽ ഏർപ്പെടുത്താൻ കഴിയുന്ന പരിഹാരമാർഗ്ഗങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തി.ഇലട്രിക് ഫെൻസിങ് ഏർപ്പെടുത്താമെന്നായിരുന്നു ഉദ്യോഗസ്ഥർ മുന്നോട്ടുവച്ച നിർദ്ദേശം.ഫെൻസിങ് നശിപ്പിക്കുന്നതിൽ പ്രാവിണ്യം നേടിയ ആനകളാണ് മേഖലയിൽ കൂടുതലും എത്തുന്നതെന്നും ഇതുകൊണ്ട് പ്രയോജനമില്ലന്നും ഇക്കാര്യം അംഗീകരിക്കില്ലന്നും നാട്ടുകാർ അറിയിച്ചു.പിന്നീട് നടന്ന ചൂടേറിയ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ട്രഞ്ച് താഴ്‌ത്താമെന്ന് ഡി എഫ് ഒ നാട്ടുകാരെ അറിയിച്ചത്.ഇതോടെ പ്രതിഷേധമവസാനിപ്പിച്ച് നാട്ടുകാർ പിൻവാങ്ങി.തുടർന്നാണ് ആനയെ കരയ്ക്കുകയറ്റുന്നതിനുള്ള നീക്കം തുടങ്ങിയത്.

കാട്ടനകൾ കൂട്ടത്തോടെ ജനവാസകേന്ദ്രങ്ങളിലെത്തി കാർഷിക വിളകൾ നശിപ്പിക്കുന്നത് അടുത്തകാലത്ത് പതിവായിരുന്നു.തെങ്ങ് ,വാഴ ,കപ്പ എന്നിവയാണ് കൂടുതലായും നശിപ്പിക്കപ്പെടുന്നത്.രാത്രിയെന്നൊ പകലെന്നോ വ്യത്യസമില്ലാതെ കാട്ടാനകൂട്ടം പുരയിടങ്ങളിലെത്തുന്നു എന്നാണ് നാട്ടുകാർ വെളിപ്പെടുത്തുന്നത്.

ചക്കയുടെ സീസണായാൽ ജനവാസകേന്ദ്രങ്ങളിലേയ്ക്കുള്ള കാട്ടാനകളുടെ പ്രവാഹം വർദ്ധിക്കും.പ്ലാവിൽ നിന്നും തുമ്പികൈകൊണ്ട് ചക്കവലിച്ചുപറിച്ച് താഴെയിട്ട് ചവിട്ടിപൊളിച്ച് തിന്നാൻ ആനകൾ തമ്മിൽ മത്സരം തന്നെയാണ് നടക്കുന്നതെന്ന് ദൃസാക്ഷികൾ വെളിപ്പെടുത്തുന്നു.താലൂക്കിലെ വടാട്ടുപാറ,കോട്ടപ്പടി ,കുട്ടമ്പുഴ ,പൂയംകൂട്ടി ,കോട്ടപ്പടി മേഖലകളിലെല്ലാം കാട്ടാനകൂട്ടത്തിന്റെ ശല്യം മൂലം നാട്ടുകാർ അനുഭവിക്കുന്ന പെടാപ്പാട് ചെറുതല്ല.

കാട്ടാനകളുടെ ആക്രമണത്തിൽ അംഗൻവാടി അദ്ധ്യാപികയും ആദിവാസികളും നാട്ടുകാരുമടക്കം ഇതിനകം തന്നെ നിരവധി പേർ മരിച്ചിട്ടുണ്ട്.നിരവധ വീടുകളും സ്വത്തുവകകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. കാട്ടാനകൂട്ടത്തിന്റെ ശല്യം അസഹ്യമായതോടെ കുടമ്പുഴ പഞ്ചായത്തിൽ തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് ിയം ആദിവാസികോളിയിലെ താമസക്കാരിൽ ഭൂരിപക്ഷവും കാടിറങ്ങി.ഇപ്പോൾ പന്തപ്രയിൽ സർക്കാർ ഇവരെ പുരധിവസിപ്പിച്ചിരിക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP