Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൂജാ ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; അഞ്ചുകോടിയുടെ ഭാഗ്യശാലി ഈ നമ്പരുകാരൻ

പൂജാ ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; അഞ്ചുകോടിയുടെ ഭാഗ്യശാലി ഈ നമ്പരുകാരൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ (BR 76) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. NA 399409 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ അഞ്ചു കോടി രൂപ. രണ്ടാം സമ്മാനമായ ഒരാൾക്ക് വീതം 10 ലക്ഷം രൂപ അഞ്ചുപേർക്ക് നൽകും. NA 268233 VA 319301 RA 535110 TH 462980 RI 603364 എന്നി നമ്പറുകളിലുള്ള ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം.

ഇന്ന് ഉച്ച കഴിഞ്ഞ് 2 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.മൂന്നാം സമ്മാനം 50 ലക്ഷം (5 ലക്ഷം വീതം 10 പേർക്ക്). നാലാം സമ്മാനം ഒരു ലക്ഷം (അവസാന അഞ്ചക്കത്തിന്). ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. പൂജാ ബംപറിന്റെ ടിക്കറ്റ് വില 200 രൂപ. NA,VA, RA, TH, RI എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുള്ളത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP