Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊന്നാനി-എറണാകുളം ദേശീയപാതയിലെ മണത്തലയിൽ ഗതാഗതം നിരോധിച്ചിട്ട് മൂന്നാഴ്ച; അയ്യപ്പ ഭക്തരടക്കമുള്ള ദീർഘദൂര യാത്രക്കാർക്ക് ദുരിത യാത്ര; പണി ഇഴഞ്ഞുനീങ്ങുന്നത് കൂലിപ്രശ്‌നത്തിൽ ബംഗാളി തൊഴിലാളികൾ പണി ഉപേക്ഷിച്ച് പോയതോടെ

പൊന്നാനി-എറണാകുളം ദേശീയപാതയിലെ മണത്തലയിൽ ഗതാഗതം നിരോധിച്ചിട്ട് മൂന്നാഴ്ച; അയ്യപ്പ ഭക്തരടക്കമുള്ള ദീർഘദൂര യാത്രക്കാർക്ക് ദുരിത യാത്ര; പണി ഇഴഞ്ഞുനീങ്ങുന്നത് കൂലിപ്രശ്‌നത്തിൽ ബംഗാളി തൊഴിലാളികൾ പണി ഉപേക്ഷിച്ച് പോയതോടെ

മറുനാടൻ മലയാളി ബ്യൂറോ

ചാവക്കാട്: ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പൊന്നാനി-എറണാകുളം ദേശീയപാതയിലെ മണത്തലയിൽ ഗതാഗതം നിരോധിച്ചിട്ട് മൂന്നാഴ്ച പിന്നിട്ടു. റോഡ് കോൺക്രീറ്റ് കട്ട വിരിക്കുന്ന ജോലി ഇഴഞ്ഞു നീങ്ങുന്നു. കരാർ പ്രകാരമുള്ള തുക നൽകാതിരുന്നതോടെ ബംഗാളി തൊഴിലാളികൾ പണി ഉപേക്ഷിച്ചു. കഴിഞ്ഞ ദിവസം അവസാനിക്കുമെന്ന് കരുതിയ റോഡ് നവീകരണം ഇനിയും നീളും. പൊന്നാനി-എറണാകുളം ദേശീയപാതയെ ബന്ധിപ്പിക്കുന്ന ചാവക്കാട് മണത്തല മുല്ലത്തറ റോഡിൽ ഗതാഗതം പൂർണമായും നിരോധിച്ച് കോൺക്രീറ്റ് കട്ട വിരിക്കുന്ന ജോലി ഡിസംബർ 22നാണ് ആരംഭിച്ചത്.

10 ദിവസത്തിനകം പണികൾ പൂർത്തിയാക്കി റോഡ് തുറന്നു കൊടുക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ദിവസം 22 ദിവസം കഴിഞ്ഞിട്ടും പണി അവസാനിച്ചിട്ടില്ല. ഇതോടെ അയ്യപ്പ ഭക്തരടക്കമുള്ള ദീർഘദൂര യാത്രക്കാരും വിദ്യാർത്ഥികളടങ്ങുന്ന പ്രദേശവാസികളും ഏറെ ബുദ്ധിമുട്ടിലായി. പത്തും പതിനഞ്ചും കിലോമീറ്റർ ചുറ്റി വളഞ്ഞാണ് ഇപ്പോൾ പലരും യാത്ര ചെയ്യുന്നത്. പൊന്നാനി ഭാഗത്തു നിന്നും ഗുരുവായൂർ ഭാഗത്തേക്ക് വരുന്ന ബസുകൾ മണത്തലയിൽ യാത്ര അവസാനിപ്പിക്കുകയാണ്. ഗുരുവായൂർ. എറണാകുളം, തൃശൂർ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർ ഇവിടെ നിന്നും നടന്ന് ചാവക്കാട്ടെത്തി വേറെ ബസുകളിൽ കയറി വേണം ലക്ഷ്യ സ്ഥാനത്തെത്താൻ.

കോൺക്രീറ്റ് കട്ടകൾ വിരിക്കുന്ന പ്രവൃത്തി വൈകുന്നതിനെ ചൊല്ലി കരാറുകാരനും നാട്ടുകാരും തമ്മിൽ കഴിഞ്ഞ ദിവസം വാക്കേറ്റമുണ്ടായിരുന്നു. ഇതോടെ ചാവക്കാട് പൊലീസ് എത്തുകയും അടുത്ത ദിവസം തന്നെ പണി പൂർത്തിയാക്കണമെന്ന പൊലീസ് നിബന്ധന കരാറുകാരൻ അംഗീകരിക്കുകയും ചെയ്തതോടേയാണ് തർക്കത്തിന് പരിഹാരമായത്. ഇതിനിടേയാണ് ബംഗാളി തൊഴിലാളികൾ പണി ഉപേക്ഷിച്ചു പോയത്. ഇതോടെ തൊഴിലാളികളുടെ അഭാവത്തിൽ കരാരുകാരനും ബാക്കിയുള്ള തൊഴിലാളികളും ചേർന്നാണ് ഇപ്പോൾ കോൺക്രീറ്റ് കട്ട വിരിക്കുന്നത്. കെ.വി. അബ്ദുൾ ഖാദർ എംഎ‍ൽഎ. അനുവദിച്ച 94 ലക്ഷം രൂപയുടെ എംഎ‍ൽഎ. ഫണ്ട് ഉപയോഗിച്ചാണ് റോഡ് നവീകരണം നടക്കുന്നത്. ജോലി ഇഴഞ്ഞു നീങ്ങുന്നത് എംഎ‍ൽഎയുടെ അനാസ്ഥയെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ കഴിഞ്ഞ ദിവസം എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP