Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊന്നാനി-കൂട്ടായി അഴിമുഖത്ത് നങ്കൂരമിട്ട മത്സ്യബന്ധന വള്ളങ്ങൾ കാറ്റിലും തിരയിലും പെട്ട് കടലിലേക്ക് ഒഴുകി; നിരവധി വള്ളങ്ങൾ തകർന്നു; രക്ഷാപ്രവർത്തനം തുടരുന്നു

പൊന്നാനി-കൂട്ടായി അഴിമുഖത്ത് നങ്കൂരമിട്ട മത്സ്യബന്ധന വള്ളങ്ങൾ കാറ്റിലും തിരയിലും പെട്ട് കടലിലേക്ക് ഒഴുകി; നിരവധി വള്ളങ്ങൾ തകർന്നു; രക്ഷാപ്രവർത്തനം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: നങ്കൂരമിട്ട മത്സ്യബന്ധന വള്ളങ്ങൾ കാറ്റിലും തിരയിലും പെട്ട് കടലിലേക്ക് ഒഴുകി.നിരവധി വള്ളങ്ങൾ തകർന്നു. പൊന്നാനി- കൂട്ടായി പടിഞ്ഞാറെക്കര അഴിമുഖത്താണ് സംഭവം. കോടികളുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റും തിരയടിയുമാണ് കാരണം.

എട്ട് വള്ളങ്ങൾ പൂർണമായി തകർന്നു. പത്തോളം വള്ളങ്ങൾ കടലിലേക്ക് ഒഴുകിപ്പോയി. താനൂരിലെ മമ്പുറം സയ്യിദ്, വാദിസലാം, ചെങ്കൊടി, തഖ് വ, റജബ്, അജ്മീർ, നജാത്ത്, ബീരാൻ തുടങ്ങിയ വള്ളങ്ങളാണ് നാമാവശേഷമായത്. 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെ വില വരുന്നതാണ് ഇവ. വല, യന്ത്രങ്ങൾ, മറ്റ് സാമഗ്രികൾ എന്നിവയും നഷ്ടമായി. പരസ്പരം കൂട്ടിയിടിച്ചും കടൽ ഭിത്തികളിൽ ഇടിച്ചുമാണ് വള്ളങ്ങൾ തകർന്നത്.

ഏതാനും വള്ളങ്ങൾ മത്സ്യത്തൊഴിലാളികൾ, ഫിഷറീസ് വകുപ്പ് അധികൃതരുടെ സഹായത്തോടെ മറ്റ് വള്ളങ്ങൾ ഉപയോഗിച്ച് കെട്ടി വലിച്ച് കരക്കെത്തിച്ചു. പലതും കടലിൽ ഒഴുകി നടക്കുന്നത് നിസ്സഹായതോടെ നോക്കി നിൽക്കാനേ മത്സ്യത്തൊഴിലാളികൾക്ക് സാധിക്കുന്നൂള്ളൂ. താനൂർ മേഖലയിൽ നിന്നുള്ള വള്ളങ്ങളാണ് കൂട്ടായി പടിഞ്ഞാറെക്കരയിൽ നങ്കൂരമിട്ടിരുന്നത്. പൊന്നാനിയിലെ നാല് വള്ളവും നഷ്ടമായതിൽ പെടുന്നു. എത്ര വള്ളങ്ങൾ നഷ്ടമായിട്ടുണ്ടെന്ന കൃത്യമായ കണക്ക് ലഭിച്ചിട്ടില്ല.

വിവരം അറിഞ്ഞ് മത്സ്യത്തൊഴിലാളികൾ എത്തിക്കൊണ്ടിരിക്കുകയാണ്. ഉച്ചയോടെയേ നഷ്ടം സംബന്ധിച്ച വ്യക്തത ലഭിക്കുകയുള്ളൂവെന്ന് അധികൃതർ പറഞ്ഞു. ജില്ലാ കള്കടർ ഉൾപ്പടെയുള്ളവർ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കടലാക്രമണത്തെ തുടർന്ന് ആഴ്ചകളായി മത്സ്യബന്ധനത്തിന് തൊഴിലാളികൾ പോകാറില്ല. ഇരുപതിലേറെ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാറുള്ള വലിയ തരം വള്ളങ്ങളാണ് നഷ്ടമായത്.

പടിഞ്ഞാറെക്കര ജങ്കാർ ജെട്ടിയിലും പൊന്നാനിപ്പുഴയുടെ തുടക്ക ഭാഗത്തുമായാണ് ഇവ കെട്ടിയിടാറുള്ളത്. വ്യാഴാഴ്ച രാത്രി ശക്തമായ കാറ്റുണ്ടായതായി നാട്ടുകാർ പറയുന്നു. ഏതാനും ദിവസങ്ങളായി തിരയടിയും ശക്തമാണ്. പൊന്നാനി തുറമുഖത്തി ന്റെ ഭാഗായി പുലിമുട്ട് നിർമ്മിച്ചതോടെയാണ് ഈ മേഖലയിൽ തിരയടി ശക്തമായത്. മത്സ്യത്തൊഴിലാളികളുടെയും ഫിഷറീസ് അധികൃതരുടെയും നേതൃത്വത്തിൽ വള്ളങ്ങൾ കരക്കെത്തിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും നടത്തി വരികയാണ്. സ്ഥലത്ത് കനത്ത മഴ തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP