Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊന്മുടി നാടുകാണിപ്പാറയിലെ വൈദ്യുതിവകുപ്പിന്റെ ഭൂമിയിൽ നിർമ്മിച്ച കപ്പേള പൊളിച്ചുമാറ്റി; പൊളിച്ചത് പന്നിയാർകുട്ടി സെന്റ് മേരീസ് പള്ളി അധികൃതർ സ്ഥാപിച്ച കപ്പേള; നിർണ്ണായകമായത് കളക്ടറുടെ നിർദേശപ്രകാരം കൊന്നത്തടി വില്ലേജോഫീസർ നൽകിയ നിജസ്ഥിതി റിപ്പോർട്ട്

പൊന്മുടി നാടുകാണിപ്പാറയിലെ വൈദ്യുതിവകുപ്പിന്റെ ഭൂമിയിൽ നിർമ്മിച്ച കപ്പേള പൊളിച്ചുമാറ്റി; പൊളിച്ചത് പന്നിയാർകുട്ടി സെന്റ് മേരീസ് പള്ളി അധികൃതർ സ്ഥാപിച്ച കപ്പേള; നിർണ്ണായകമായത് കളക്ടറുടെ നിർദേശപ്രകാരം കൊന്നത്തടി വില്ലേജോഫീസർ നൽകിയ നിജസ്ഥിതി റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

അടിമാലി: വിവാദങ്ങൾക്കൊടുവിൽ, പൊന്മുടി നാടുകാണിപ്പാറയിലെ വൈദ്യുതിവകുപ്പിന്റെ ഭൂമിയിൽ നിർമ്മിച്ച കപ്പേള പൊളിച്ചുമാറ്റി. കപ്പേള നിർമ്മിച്ച പന്നിയാർകുട്ടി സെന്റ് മേരീസ് പള്ളി അധികൃതരാണ് ഞായറാഴ്ച രാത്രിയിൽ ഇത് പൊളിച്ചുമാറ്റിയത്. കഴിഞ്ഞയാഴ്ച കളക്ടറുടെ ചേംബറിൽ കൂടിയ യോഗത്തിൽ ഇതുസംബന്ധിച്ച് ധാരണയായിരുന്നു.

നേരത്തേ, കപ്പേള നിർമ്മിച്ചിരിക്കുന്നത് കൈയേറ്റഭൂമിയിലാണെന്ന് പരാതിയുയർന്നിരുന്നു. വിവിധ സംഘടനകൾ സ്ഥലത്തെത്തി സമരവും നടത്തി. തുടർന്ന് കളക്ടറുടെ നിർദേശപ്രകാരം കൊന്നത്തടി വില്ലേജോഫീസർ നിജസ്ഥിതികാട്ടി റിപ്പോർട്ട് നൽകി. വൈദ്യുതിബോർഡിലേതടക്കമുള്ള ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു നിർമ്മാണമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. തുടർന്ന് ജില്ലാ കളക്ടർ വിളിച്ച യോഗത്തിൽ, നിർമ്മാണം പൊളിച്ചുമാറ്റാമെന്ന് പള്ളിയധികൃതർ അറിയിക്കുകയായിരുന്നു.

കൊന്നത്തടി നാടുകാണിപ്പാറയിൽ നടക്കുന്ന അനധികൃത കൈയേറ്റമൊഴിപ്പിക്കുന്നതിന് ഉടൻ നടപടി സ്വീകരിക്കുമെന്ന് കൊന്നത്തടി വിേല്ലജ് ഓഫീസർ മുരളീധരൻ അറിയിച്ചിരുന്നു. ഒരുവർഷം മുൻപാണ് നാടുകാണിപ്പാറ കൈയേറി കപ്പേള സ്ഥാപിക്കുന്നു എന്ന പരാതിയെത്തുടർന്ന് വില്ലേജ് ഇവിടെ നിർമ്മാണപ്രവർത്തങ്ങൾക്ക് സ്റ്റോപ്പ് മെമോ നൽകിയത്. പിന്നീട് കുറച്ചുനാളത്തേക്ക് നിർമ്മാണം നിർത്തിവയ്ക്കുകയായിരുന്നു. ഏതാനും ആഴ്ചകൾക്ക് മുൻപാണ് കപ്പേളയ്ക്ക് ചുറ്റുമുള്ള അഞ്ച് സെന്റിലധികം സ്ഥലം പന്നിയാർകുട്ടി പള്ളിയുടെ നേതൃത്വത്തിൽ കൈയേറിയത്.

തികഞ്ഞ അലംഭാവമാണ് ഇക്കാര്യത്തിൽ വില്ലേജ് ഓഫീസറുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത് എന്ന് ഹൈന്ദവ സംഘടനാ നേതാക്കൾ ആരോപിച്ചിരുന്നു. റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള ഭൂമി വൈദ്യുതിവകുപ്പിന്റെ കൈവശമാണ് നിലവിൽ ഉള്ളതെന്നും ഇതുമൂലമാണ് നടപടിയെടുക്കാൻ വൈകുന്നതെന്നും അനധികൃത ൈകയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് ഉടൻ നടപടി സ്വീകരിക്കുമെന്നും കൊന്നത്തടി വിേല്ലജ് ഓഫീസർ മുരളീധരൻ വിശദീകരിച്ചിരുന്നു.

കൊന്നത്തടി പഞ്ചായത്തിലെ പൊന്മുടി നാടുകാണി വിനോദ സഞ്ചാര കേന്ദ്രത്തിലാണ് പഞ്ചായത്തിന്റെ അനുമതി കൂടാതെ കപ്പേള പണിതത്. റവന്യൂ വകുപ്പിന്റെ സ്റ്റോപ് മെമോയും അവഗണിച്ചായിരുന്നു ഈ നടപടി. മതചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ഇത്തരം നിർമ്മാണ പ്രവർത്തനങ്ങളും കൈയേറ്റങ്ങളും നടത്തുവാൻ പാടില്ലെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് നിലനിൽക്കേയാണ് ഇതെല്ലാം അവഗണിച്ച് കപ്പേള പണിതിരിക്കുന്നത്. മുമ്പ് ഇവിടേയ്ക്ക് ക്രൈസ്തവർ ദുഃഖവെള്ളിയാഴ്ച മലകയറ്റം നടത്തിയിരുന്നതിനാൽ ഇവിടെ കുരിശ് സ്ഥാപിച്ചിരുന്നു.

എന്നാൽ വിനോദ സഞ്ചാര കേന്ദ്രമായി ഈ മേഖല വികസിച്ചതോടെ റോഡിനോട് ചേർന്ന് നിൽക്കുന്ന കുരിശ് മാറ്റി സ്ഥാപിക്കുന്നതിന് പഞ്ചായത്ത് നോട്ടീസ് നൽകിയിരുന്നു. ഇതോടെ കുരിശ് പൊളിച്ച് നീക്കി പകരം കപ്പേള നിർമ്മിക്കുകയായിരുന്നു. ഇതിനെതിരെ പ്രദേശവാസികളിൽ നിന്നും പ്രതിഷേധം ഉയർന്നതോടെ റവന്യൂ വകുപ്പ് കപ്പേള നിർമ്മാണത്തിന് സ്റ്റോപ് മെമോയും നൽകി. കപ്പേള നിർമ്മാണത്തിനെതിരേ പരിസ്ഥിതി പ്രവർത്തകരും വിവിധ ഹൈന്ദവ സംഘടനകളും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

കപ്പേള പൊളിച്ച് നീക്കുന്നതിന് നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്കും നിയമ നടപടികൾക്കും നേതൃത്വം നൽകുമെന്ന് വിഎച്ച്പി പ്രവർത്തകർ വ്യക്തമാക്കി. അതേസമയം കപ്പേള നിർമ്മാണത്തിനെതിരെ ഹരിത ട്രിബ്യൂണലിനെ സമീപിച്ചിരിക്കുകയാണ് പരിസ്ഥിതി പ്രവർത്തകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP