Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പൊങ്കൽ അവധി; കേരളത്തിലേക്കുള്ള തത്കാൽ ടിക്കറ്റുകൾ വിറ്റുപോയത് അഞ്ച് മിനിറ്റിനകം: സ്വകാര്യ ബസ് ടിക്കറ്റുകളുടെ നിരക്കും കുത്തനെ ഉയർന്നു

പൊങ്കൽ അവധി; കേരളത്തിലേക്കുള്ള തത്കാൽ ടിക്കറ്റുകൾ വിറ്റുപോയത് അഞ്ച് മിനിറ്റിനകം: സ്വകാര്യ ബസ് ടിക്കറ്റുകളുടെ നിരക്കും കുത്തനെ ഉയർന്നു

സ്വന്തം ലേഖകൻ

ചെന്നൈ: തമിഴ്‌നാട്ടിൽ പൊങ്കൽ അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള തീവണ്ടി തത്കാൽ ടിക്കറ്റുകൾ വിറ്റുപോയത് അഞ്ച് മിനിറ്റിനകം. തമിഴകത്തിന്റെ വിളവെടുപ്പ് ആഘോഷമായ പൊങ്കൽ അവധിയോടനുബന്ധിച്ച് ഭൂരിഭാഗം സ്‌കൂളുകൾക്കും കോളേജുകൾക്കും വെള്ളിയാഴ്ച മുതൽ അവധി തുടങ്ങുകയാണ്. ജനുവരി 15, 16, 17 എന്നീ തീയതികളിൽ പൊതു അവധിയാണ്. 12, 13 തീയതികൾ കൂടി അവധിയെടുത്താൽ ഒൻപത് ദിവസം ഒന്നിച്ച് അവധി ലഭിക്കുമെന്നതിനാൽ നാട്ടിലേക്ക് പോകുന്നവരുടെ എണ്ണം കൂടുതലാണ്.

കുടുംബത്തോടെ നാട്ടിലേക്ക് പോകുന്നവരാണ് അധികവും. ചെന്നൈയിൽനിന്ന് വെള്ളിയാഴ്ച നാട്ടിലേക്ക് പുറപ്പെടുന്ന തീവണ്ടികളിലെ തത്കാൽ, പ്രീമിയം തത്കാൽ ടിക്കറ്റുകളാണ് റിസർവേഷൻ തുടങ്ങി അഞ്ച് മിനിറ്റിനകം വിറ്റുപോയത്. തിരുവനന്തപുരത്തേക്ക് ഒരു പ്രത്യേക സുവിധ തീവണ്ടിമാത്രമാണ് വെള്ളിയാഴ്ച സർവീസ് നടത്തുന്നത്. ഈ തീവണ്ടിയിലേക്കുള്ള ടിക്കറ്റുകൾ ദിവസങ്ങൾക്ക് മുമ്പുതന്നെ വിറ്റുപോയിരുന്നു.

കേരളത്തിലേക്കുള്ള തിരുവനന്തപുരം മെയിൽ, തിരുവനന്തപുരം എക്സ്‌പ്രസ്, ആലപ്പി എക്സ്‌പ്രസ്, എഗ്മോർ- തിരുവനന്തപുരം അനന്തപുരി എക്സ്‌പ്രസ്, മംഗലാപുരം എക്സ്‌പ്രസ്, മംഗലാപുരം മെയിൽ, എഗ്മോർ- മംഗലാപുരം എക്സ്‌പ്രസ് എന്നീ തീവണ്ടികളിലേക്കുള്ള തത്കാൽ ടിക്കറ്റുകളാണ് തീർന്നത്.

സ്വകാര്യ ബസ് ടിക്കറ്റുകളുടെ നിരക്കും കുത്തനെ ഉയർന്നു. കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് 1000 രൂപ മുതൽ 1750 രൂപ ഈടാക്കിയിരുന്ന സ്ഥാനത്ത് കഴിഞ്ഞദിവസം 2500 രൂപ മുതൽ 2750 രൂപവരെയാണ് ഈടാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP