Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മറ്റു പക്ഷികളിൽ നിന്ന് ഭക്ഷണം കവർന്നുതിന്നുന്ന ശീലം; ആർട്ടിക് പ്രദേശങ്ങളിൽ കാണപ്പെടുന്ന ദേശാടനപ്പക്ഷികൾ പൊന്നാനിയിൽ

മറ്റു പക്ഷികളിൽ നിന്ന് ഭക്ഷണം കവർന്നുതിന്നുന്ന ശീലം; ആർട്ടിക് പ്രദേശങ്ങളിൽ കാണപ്പെടുന്ന ദേശാടനപ്പക്ഷികൾ പൊന്നാനിയിൽ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ആർട്ടിക് പ്രദേശങ്ങളിൽ കാണപ്പെടുന്ന അപൂർവ ഇനം ദേശാടനപ്പക്ഷികളെ പൊന്നാനിയിൽ കണ്ടെത്തി. മറ്റു പക്ഷികളിൽ നിന്ന് ഭക്ഷണം കവർന്നു തിന്നുന്ന പൊമറൈൻ സ്‌കുവയടക്കമുള്ള ദേശാടനപ്പക്ഷികളെയാണ് കണ്ടെത്തിയത്.

കേരള വനം-വന്യജീവി വകുപ്പിന്റെ മലപ്പുറം സാമൂഹികവനവത്കരണ വിഭാഗം പൊന്നാനിയിൽ നടത്തിയ കടൽപ്പക്ഷി സർവേയിലാണ് കണ്ടെത്തൽ. ആർട്ടിക് പ്രദേശങ്ങളിൽ കാണപ്പെടുന്ന പക്ഷികളാണ് സ്‌കുവ. സാധാരണ കണ്ടുവരുന്ന പക്ഷി ഇനങ്ങളിൽ ചില പക്ഷികളെ ഇപ്രാവശ്യം കാണാൻ സാധിച്ചില്ലെന്ന് പക്ഷിനിരീക്ഷകർ അറിയിച്ചു.

പൊമറൈൻ സ്‌കുവയെക്കൂടാതെ ആർട്ടിക് സ്‌കുവ, കോമൺ ടേൺ, വലിയ ആളകൾ, ചെറിയ കടലാളകൾ എന്നിവ ചേർന്ന് ഒമ്പതിനങ്ങളെ ഇപ്രാവശ്യം രേഖപ്പെടുത്തി. അതേ സമയം അത്ര സാധാരണമല്ലാത്ത പക്ഷികളുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം അൽപം കൂടുതലാണ്. കഴിഞ്ഞവർഷം ഡിസംബറിൽ നടത്തിയ സർവേയിൽ 14 ഇനം പക്ഷികളെ കണ്ടെത്തിയിരുന്നു. ഇത്തവണയത് ഒമ്പതായി കുറഞ്ഞു. എന്നാൽ ഉള്ളവ എണ്ണത്തിൽ കൂടുതലാണ്.

സോഷ്യൽ ഫോറസ്ട്രി ഡി.സി.എഫ്. സജികുമാർ പരിപാടി ഫ്ളാഗ് ഓഫ് ചെയ്തു. സർവേ സംഘത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും വിദഗ്ധരായ പക്ഷിനിരീക്ഷകരും പങ്കെടുത്തു. മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡി.സി.എഫ്. സജികുമാർ, റെയ്ഞ്ച് ഓഫീസർമാരായ നിഷാൽ പുളിക്കൽ, രാജീവൻ, പക്ഷിനിരീക്ഷകരായ സത്യൻ മേപ്പയൂർ, മലപ്പുറം ബേർഡേഴ്സ് എന്നിവർ സർവേയ്ക്ക് നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP