Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭർത്താവ് മരിച്ച സ്ത്രീ കഴിഞ്ഞിരുന്നത് അഞ്ച് വയസ്സുള്ള മകനുമൊത്ത്; ചോദിക്കാനും പറയാനും ആരുമില്ലെന്ന് കണ്ട് അടുത്തുകൂടി ആഗ്രഹം പ്രകടിപ്പിച്ച് പൊലീസുകാരൻ; യുവതിയുടെ എതിർപ്പിനെ മറികടന്ന് എആർ ക്യാമ്പ് എസ്‌ഐ അനീഷ് യുവതിയെ രണ്ട് വർഷത്തിനിടയിൽ ബലാൽസംഗം ചെയ്തത് നിരവധി തവണ; കോഴിക്കോട് നിന്ന് ഒരു പൊലീസ് പീഡനത്തിന്റെ ഞെട്ടിക്കുന്ന കഥ

ഭർത്താവ് മരിച്ച സ്ത്രീ കഴിഞ്ഞിരുന്നത് അഞ്ച് വയസ്സുള്ള മകനുമൊത്ത്; ചോദിക്കാനും പറയാനും ആരുമില്ലെന്ന് കണ്ട് അടുത്തുകൂടി ആഗ്രഹം പ്രകടിപ്പിച്ച് പൊലീസുകാരൻ; യുവതിയുടെ എതിർപ്പിനെ മറികടന്ന് എആർ ക്യാമ്പ് എസ്‌ഐ അനീഷ് യുവതിയെ രണ്ട് വർഷത്തിനിടയിൽ ബലാൽസംഗം ചെയ്തത് നിരവധി തവണ; കോഴിക്കോട് നിന്ന് ഒരു പൊലീസ് പീഡനത്തിന്റെ ഞെട്ടിക്കുന്ന കഥ

കെ വി നിരഞ്ജൻ

 കോഴിക്കോട്: നിയമം സംരക്ഷിക്കുവാൻ ഉള്ളവരാണ് നിയമപാലകർ. എന്നാൽ ഇത് പലപ്പോഴും വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ മാറ്റുകയാണ്. ലൈംഗിക പീഡനം സംബന്ധിച്ച യുവതിയുടെ പരാതിയിൽ ഒരു എസ്ഐയ്‌ക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കയാണ്. കോഴിക്കോട് എആർ ക്യാമ്പിലെ എസ്‌ഐ ജി.എസ് അനിലിന് എതിരെയാണ് പയ്യോളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പയ്യോളി സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് കേസ്.ഭർത്താവുമായി അകന്നു കഴിയുന്ന യുവതിക്ക് അഞ്ചു വയസ്സുള്ള ഒരു മകനുണ്ട്. 2017 സെപ്റ്റംബർ മുതൽ പീഡനം തുടങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ, പ്രതിയായ അനീഷ് ഇപ്പോൾ ഒളിവിലാണ്.

2017 മുതൽ എസ്‌ഐ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. പ്രതിക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, പിടിച്ചുപറി, ശാരീരിക മർദ്ദനം, എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. പയ്യോളി സിഐ എം.ആർ ബിജുവിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.കഴിഞ്ഞ അഞ്ചുവർഷമായി പൊലീസുകാർ ഉൾപ്പെട്ട കേസുകളിൽ ഗണ്യമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. പൊലീസിൽ വർധിച്ചവരുന്ന ക്രിമിനൽവത്ക്കരണത്തിനെതിരെ ഡിജിപി തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP