Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കണ്ണൂരിൽ ഓവുചാലിൽ ചാക്കിൽ കെട്ടി ഒളിപ്പിച്ച നിലയിൽ മാരകായുധങ്ങൾ; ഇരിട്ടി മുഴക്കുന്നിലെ ചാക്കാടുനിന്ന് പൊലീസ് കണ്ടെത്തിയത് ഏഴു വടിവാളുകൾ അടക്കം വൻ ആയുധ ശേഖരം; അന്വേഷണം തുടങ്ങി

കണ്ണൂരിൽ ഓവുചാലിൽ ചാക്കിൽ കെട്ടി ഒളിപ്പിച്ച നിലയിൽ മാരകായുധങ്ങൾ; ഇരിട്ടി മുഴക്കുന്നിലെ ചാക്കാടുനിന്ന് പൊലീസ് കണ്ടെത്തിയത് ഏഴു വടിവാളുകൾ അടക്കം വൻ ആയുധ ശേഖരം; അന്വേഷണം തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഇരിട്ടിക്ക് സമീപം വിളക്കോട്- മുഴക്കുന്ന് പഞ്ചായത്തിലെ ചാക്കാടുനിന്നു വടിവാളുകൾ ഉൾപ്പെടെ നിരവധി മാരകായുധങ്ങൾ പൊലീസ് കണ്ടെടുത്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിനടുത്തുള്ള ഓവുചാലിൽ ഒളിപ്പിച്ചുവച്ച നിലയിൽ മാരകായുധങ്ങൾ കണ്ടെത്തിയത്.

ഏഴു വടിവാളുകൾ, കൈമഴു, പിച്ചാത്തി, നഞ്ചക്ക് തുടങ്ങിയ ആയുധങ്ങളാണ് പിടികൂടിയത്. ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു ആയുധങ്ങൾ. മുഴക്കുന്ന് എസ്‌ഐ ഷിബു, എസ്‌ഐ നാസർ പൊയിലൻ, എഎസ്‌ഐ രാജ് നവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആയുധങ്ങൾ കസ്റ്റഡിയിൽ എടുത്തത്. അന്വേഷണം തുടങ്ങി.

ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു ആയുധങ്ങൾ. ഓവുചാലിൽ ഒളിപ്പിച്ച നിലയിൽ ആയുധങ്ങൾ കണ്ടതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് ആയുധ ശേഖരം കണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP