Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുറിയിൽ കടന്നുചെല്ലുമ്പോൾ ആർക്കും നൂൽബന്ധമില്ല; ദമ്പതികളെന്ന് പറഞ്ഞ് രക്ഷപ്പെടാനുള്ള നീക്കം പൊലീസ് പൊളിച്ചു; കൊണ്ടുപൊയ്‌ക്കോളൂ, ഇറക്കാൻ എനിക്കറിയാമെന്ന നടത്തിപ്പുകാരന്റെ ഭീഷണിയും വകവെച്ചില്ല; പെരുമ്പാവൂർ പുല്ലുവഴിക്കടുത്തെ അനാശാസ്യകേന്ദ്രത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ നാല് സ്ത്രീകളും അഞ്ച് പുരുഷന്മാരുംകുടുങ്ങി.

മുറിയിൽ കടന്നുചെല്ലുമ്പോൾ ആർക്കും നൂൽബന്ധമില്ല; ദമ്പതികളെന്ന് പറഞ്ഞ് രക്ഷപ്പെടാനുള്ള നീക്കം പൊലീസ് പൊളിച്ചു; കൊണ്ടുപൊയ്‌ക്കോളൂ, ഇറക്കാൻ എനിക്കറിയാമെന്ന നടത്തിപ്പുകാരന്റെ ഭീഷണിയും വകവെച്ചില്ല; പെരുമ്പാവൂർ പുല്ലുവഴിക്കടുത്തെ അനാശാസ്യകേന്ദ്രത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ നാല് സ്ത്രീകളും അഞ്ച് പുരുഷന്മാരുംകുടുങ്ങി.

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് റൂറൽ എസ് പി യുടെ സ്‌പെഷ്യൽ സ്‌ക്വാഡിൽ ഉൾപ്പെട്ട പൊലീസ് സംഘം പുല്ലുവഴിയിൽ മൂവാറ്റുപുഴ-പെരുമ്പാവൂർ പാതയോരത്തെ മൂന്നുനില കെട്ടിടത്തിൽ പരിശോധനയ്‌ക്കെത്തുന്നത്. പൊലീസ് സംഘമെത്തുമ്പോൾ കെട്ടിടത്തിന്റെ മുറ്റത്ത് കാവൽക്കാരൻ എന്നോണം ഒരു വികലാംഗൻ നിന്നിരുന്നു. വിവരങ്ങൾ പൊലീസ് ആരാഞ്ഞപ്പോൾ ഇയാൾ പരുങ്ങി. തുടർന്ന് പൊലീസ് സംഘം മുകൾ നിലയിലെത്തി മുറികൾ പരിശോധിച്ചപ്പോഴാണ് ഒട്ടുമുക്കാലും നഗ്നരായ നിലയിൽ സ്ത്രീ-പുരുഷന്മാരെ കണ്ടെത്തിയത്.

പൊലീസ് പേരുവിവരങ്ങൾ തിരക്കിയപ്പോൾ ഭർത്താവും ഭാര്യയുമെന്നൊക്കെ തട്ടിവിട്ട് രക്ഷപെടാനായി ഇവരുടെ ശ്രമം.ഓരോരുത്തരെയും മാറ്റി നിർത്തി പങ്കാളികളുടെ പേരു ചോദിച്ചപ്പോൾ കള്ളി വെളിച്ചത്തായി. കൂട്ടത്തിലുണ്ടായിരുന്ന സ്ത്രി പുരുഷന്മാർ തമ്മിൽ പരസ്പരം പരിചയം കൂടി ഇല്ലന്ന് ഇതോടെ വ്യക്തമായി. തുടർന്ന് പൊലീസ് സംഘം ഇവരെ പെരുമ്പാവൂർ പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. പേരു വിവരങ്ങൾ വ്യക്തമാക്കുന്ന രേഖകൾ കണ്ടെത്തി ഇവർക്കെതിരെ കേസ് ചാർജ്ജ് ചെയ്യുന്നതിനുള്ള നീക്കത്തിലാണ് പൊലീസ്.

പൊലീസ് റെയ്ഡ് ചിത്രീകരിക്കാനെത്തിയ ചാനൽ പ്രവർത്തകനെ വികലാംഗൻ കൈയിൽ പിടിച്ച് തടഞ്ഞുനിർത്തി.പിന്നീട് പൊലീസ് ഇടപെട്ടതോടെയാണ് ഇയാൾ കൈവിട്ട് മാധ്യമ പ്രവർത്തകനെ സ്വതന്ത്രനാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP