Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെവിനെ തട്ടിക്കൊണ്ട് പോകുന്നതിന് മുൻപ് അക്രമിസംഘത്തെ പൊലീസ് ചോദ്യം ചെയ്തു; വഴിയരികിൽ പൊലീസ് കണ്ടപ്പോൾ സംഘം പറഞ്ഞത് കല്യാണ വീട്ടിലേക്കുള്ള യാത്രയിൽ വഴിതെറ്റിയെന്ന്; അക്രമികളിൽ നിന്നും പണം വാങ്ങി വാഹന പരിശോധന നടത്താതിരുന്നതാണോ എന്നും സംശയം

കെവിനെ തട്ടിക്കൊണ്ട് പോകുന്നതിന് മുൻപ് അക്രമിസംഘത്തെ പൊലീസ് ചോദ്യം ചെയ്തു; വഴിയരികിൽ  പൊലീസ് കണ്ടപ്പോൾ സംഘം പറഞ്ഞത് കല്യാണ വീട്ടിലേക്കുള്ള യാത്രയിൽ വഴിതെറ്റിയെന്ന്; അക്രമികളിൽ നിന്നും പണം വാങ്ങി വാഹന പരിശോധന നടത്താതിരുന്നതാണോ എന്നും സംശയം

കോട്ടയം: കെവിൻ ജോസഫിനെ തട്ടിക്കൊണ്ട് പോകുന്നതിന് മുൻപ് അക്രമിംഘത്തെ പൊലീസ് ചോദ്യം ചെയ്തിരുന്നതായി സൂചന. ദുരൂഹ സാഹചര്യത്തിൽ രണ്ട് വാഹനത്തിൽ ഇവരെ കണ്ടതിനെ തുടർന്നായിരുന്നു പൊലീസ് ചോദ്യം ചെയ്തത്. എന്നാൽ ഒരു കല്യാണ വീട്ടിലേക്ക് പോകുന്ന വഴിയാണെന്നും തങ്ങൾക്ക് വഴിതെറ്റിയെന്നും പറഞ്ഞാണ് ഇവർ അപ്പോൾ അവിടെ നിന്നും തടിതപ്പിയതെന്നാണ് പുറത്ത് വരുന്ന വിവരം. അതേ സമയം ദുരൂഹ സാഹചര്യത്തിൽ രണ്ട് വാഹനത്തിൽ ഇത്രയും ചെറുപ്പക്കാരെ കണ്ടിട്ടും പൊലീസ് എന്തുകൊണ്ട് വാഹന പരിശോധന ഉൾപ്പടെ നടത്തിയില്ലെന്ന സംശയവും ഉയരുന്നുണ്ട്.പൊലീസിന്റെ അനാസ്ഥ കാരണമാണ് ഇങ്ങനെയൊരു സംഭവം നടന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ഇത്.

അക്രമി സംഘത്തിന്റെ പക്കൽ വാഹനത്തിൽ ഒളിപ്പിച്ച നിലയിൽ ചില ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും പൊലീസ് ഇത് ശ്രദ്ധിച്ചില്ലേ എന്നാണ് സംശയം ഉയരുന്നത്. ഇവരുടെ പക്കൽ നിന്നും വഴിയരികിൽ ചോദ്യം ചെയ്ത ശേഷം പൊലീസ് പണം കൈപ്പറ്റി പറഞ്ഞ് വിട്ടതാണോ എന്നും അന്വേഷിക്കും. വിശദമായി കാര്യങ്ങളും അന്വേഷിക്കുമെന്നും ഒരു കാരണവശാലും ഇവരെ വെറുതെ വിടില്ലെന്നുാണ് ഡിജിപി പ്രതികരിച്ചിരിക്കുന്നത്. പൊലീസ് നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഇവർ കെവിനെ തട്ടിക്കൊണ്ട് പോകാനായി മാന്നാനത്ത് എത്തി അക്രമം നടത്തിയതെന്നാണ് ഇപ്പോൾ മനസ്സിലാകുന്നത്.ഈ സംഭവ വികാസങ്ങളോടെ പുതിയ വഴിത്തിരുവിലേക്കാണ് കേസ് എത്തി നിൽക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP