Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടും പ്രതികളെ പിടികൂടാനായില്ല; കൊല്ലത്ത് നാല് മണിക്കൂറിനിടെ ആറിടങ്ങളിൽ നിന്ന് മാല പിടിച്ചു പറിച്ച മോഷ്ടാക്കൾക്കായി ലുക്കൗട്ട് നോട്ടീസ്

സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടും പ്രതികളെ പിടികൂടാനായില്ല; കൊല്ലത്ത് നാല് മണിക്കൂറിനിടെ ആറിടങ്ങളിൽ നിന്ന് മാല പിടിച്ചു പറിച്ച മോഷ്ടാക്കൾക്കായി ലുക്കൗട്ട് നോട്ടീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: നഗരത്തിൽ നാലു മണിക്കൂറിനിടെ ആറിടങ്ങളിൽ നിന്നായി മാലകൾ മോഷ്ടിച്ച സംഘത്തെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി. ബൈക്കിലെത്തി കവർച്ച നടത്തിയശേഷം കാറിലാണ് സംഘം കടന്നതെന്ന വിവരവും പൊലീസിന് കിട്ടിയിട്ടുണ്ട്. എസിപി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

മോഷ്ടാക്കൾ ഇതര സംസ്ഥാനക്കാരാണെന്നാണ് പൊലീസ് പറയുന്നത്. തോക്കുചൂണ്ടിയാണ് കവർച്ച നടത്തിയതെന്ന് മാല നഷ്ടമായവരിൽ ചിലർ മൊഴി നൽകിയിരുന്നു. എന്നാൽ ഇത് തോക്കല്ല , ഡ്രില്ലിങ് യന്ത്രമാണെന്നാണ് പൊലീസിന്റെ നിഗമനം. മോഷ്ടിച്ചെടുത്ത ബൈക്കിൽ കറങ്ങി കവർച്ച നടത്തിയശേഷം ടൗൺ അതിർത്തിയിൽ ഉപേക്ഷിച്ച ബൈക്കും ഹൈൽമെറ്റും അന്നു തന്നെ പൊലീസ് കണ്ടെത്തിയിരുന്നു.

കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ മുതൽ ഉച്ചവരെയുള്ള സമയത്താണ് മോഷണം നടന്നത്. ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയായിരുന്നു മോഷണം. ആറ് വീട്ടമ്മമാർക്കാണ് മാല നഷ്ടമായത്. അന്വേഷണം തുടങ്ങിയപ്പോൾ തന്നെ പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. പ്രത്യേക സംഘത്തെ നിയോഗിച്ച് നഗരം അരിച്ചുപെറുക്കിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. തുടർന്നാണ് റയിൽവേസ്റ്റേഷനിലും ബസ് സ്റ്റാന്റുകളിലും പൊതു സ്ഥലങ്ങളിലും കവർച്ച സംഘത്തിനായി ലുക്കൗട്ട് നോട്ടീസ് പതിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP