Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഹുലിന്റെ അത്താഴ വിരുന്നിൽ ഭക്ഷണം പരിശോധിക്കേണ്ട ഉദ്യോഗസ്ഥൻ എത്തിയത് മദ്യ ലഹരിയിൽ; എസ്‌പിജി കയ്യോടെ പൊക്കിയ ഉദ്യഗസ്ഥന് അന്വേഷണത്തിനൊടുവിൽ സസ്‌പെൻഷൻ; നടപടി അതീവ ജാഗ്രതയോടെ ചെയ്യേണ്ട ഡ്യൂട്ടിയിൽ കൃത്യവിലോപം കാണിട്ടതിനെ തുടർന്ന്

രാഹുലിന്റെ അത്താഴ വിരുന്നിൽ ഭക്ഷണം പരിശോധിക്കേണ്ട ഉദ്യോഗസ്ഥൻ എത്തിയത് മദ്യ ലഹരിയിൽ; എസ്‌പിജി കയ്യോടെ പൊക്കിയ ഉദ്യഗസ്ഥന് അന്വേഷണത്തിനൊടുവിൽ സസ്‌പെൻഷൻ; നടപടി അതീവ ജാഗ്രതയോടെ ചെയ്യേണ്ട ഡ്യൂട്ടിയിൽ കൃത്യവിലോപം കാണിട്ടതിനെ തുടർന്ന്

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഭക്ഷണപരിശോധനക്കായി മദ്യപിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. കണ്ണൂർ എആർ ക്യാമ്പിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ അലക്‌സാണ്ടർ ഡൊമനിക് ഫെർണാണ്ടസിനെയാണ് എസ്‌പി ശിവ വിക്രം സസ്‌പെൻഡ് ചെയ്തത്.

കഴിഞ്ഞ 16-ാം തീയതി കണ്ണൂരിലെത്തിയ രാഹുൽ ഗാന്ധിക്ക് ഗസ്റ്റ് ഹൗസിൽ ഒരുക്കിയിരുന്ന അത്താഴ വിരുന്നിൽ ഭക്ഷണം പരിശോധിക്കുന്നതിന്റെ പൂർണ ചുമതല അലക്‌സാണ്ടറിനായിരുന്നു. എന്നാൽ, ഡ്യൂട്ടിക്കെത്തിയ അലക്‌സാണ്ടർ മദ്യപിച്ചിരുന്നതായി എസ്‌പിജി ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. എസ്‌പിജിയുടെ ചുമതലയുള്ള ഐജി ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ടും സമർപ്പിച്ചിരുന്നു.

ഇത് സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് കണ്ണൂർ എസ്‌പിയെ ചുമതലപ്പെടുത്തികയായിരുന്നു. അതീവ ജാഗ്രതയോടെ ചെയ്യേണ്ടിയിരുന്ന വിവിഐപി ഡ്യൂട്ടിയിൽ കൃത്യവിലോപം കണ്ടെത്തിയതിനെ തുടർന്നാണ് സസ്‌പെൻഷൻ. ഇത് സംബന്ധിച്ച തുടർ നടപടികളും ഉടൻ തന്നെയുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP