Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റിമാൻഡ് പ്രതിയുമായി പോയ ജീപ്പ് അപകടത്തിൽ പെട്ടത് റോഡിലെ ഗട്ടറിൽ വീണ് നിയന്ത്രണം വിട്ട്; പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസർ ജയകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

റിമാൻഡ് പ്രതിയുമായി പോയ ജീപ്പ് അപകടത്തിൽ പെട്ടത് റോഡിലെ ഗട്ടറിൽ വീണ് നിയന്ത്രണം വിട്ട്; പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസർ ജയകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: പൊലീസ് ജീപ്പ് അപകടത്തിൽപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ദേവികുളം സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ ജയകുമാറിനാണ് പരിക്കേറ്റത്. ജയകുമാറിനെ മൂന്നാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിമാൻഡ് പ്രതിയുമായി മൂന്നാറിൽ നിന്നും ദേവികുളത്തേക്ക് പോകുന്നതിനിടെ ബ്ലോക്ക് ഓഫീസിന് സമീപത്തെ ഗട്ടറിൽ നിയന്ത്രം വിട്ടാണ് അപകടം സംഭവിച്ചത്. നിയന്ത്രം വിട്ട ജീപ്പ് മരത്തിലിടിച്ച് നിന്നതിനാലാണ് വൻ അപകടം ഒഴിവായത്.

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ നിർമ്മാണങ്ങൾ നടക്കുന്നതിനാൽ രണ്ടുവർഷമായി റോഡിന്റെ ടാറിംങ്ങ് പണികൾ ചെയ്തിരുന്നില്ല. നിലവിൽ ബ്ലോക്ക് ഓഫീസിന് സമീപത്തെ മരങ്ങൾ വെട്ടാൻ അനുമതി ലഭിക്കാത്തതും പണികൾക്ക് തിരിച്ചടിയായിട്ടുണ്ട്. വനപാലകർ തടസം നിൽക്കുന്നതിനാൽ ഇവിടങ്ങളിലെ വീതികൂട്ടൽ പണികൾ പ്രതിസന്ധിയിലാണെന്നാണ് ആരോപണം. ഗട്ടർ അടക്കുന്നതിന് അധിക്യതർ ശ്രമിക്കാത്തതിനാൽ അപകടങ്ങൾ തുടക്കഥയാണെന്ന് നാട്ടുകർ പരാതിപ്പെടുന്നു. പ്രശ്നത്തിൽ ബന്ധപ്പട്ടവർ നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP