Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു; വാഴക്കുളം പൊലീസ് സ്‌റ്റേഷൻ അടച്ചു; 15 പൊലീസുകാർ സ്റ്റേഷനിൽ തന്നെ നിരീക്ഷണത്തിൽ

പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു; വാഴക്കുളം പൊലീസ് സ്‌റ്റേഷൻ അടച്ചു; 15 പൊലീസുകാർ സ്റ്റേഷനിൽ തന്നെ നിരീക്ഷണത്തിൽ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതോടെ വാഴക്കുളം പൊലീസ് സ്‌റ്റേഷൻ അടച്ചു. പൊലീസ് സ്‌റ്റേഷനിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ല. കോവിഡ് സ്ഥിരകരിച്ച ഉദ്യോഗസ്ഥനോടൊപ്പം സ്‌റ്റേഷനിലുണ്ടായിരുന്ന 15 പൊലീസുകാരോട് അവിടെ തന്നെ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചിട്ടുണ്ട്. സ്‌റ്റേഷനിൽ 33 പൊലീസ് ഉദ്യോഗസ്ഥരാണുള്ളത്. സ്റ്റേഷന്റെ സമീപ പ്രദേശങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്റ്റേഷനു പുറത്തുള്ളവർ വീടുകളിലോ മറ്റു നിശ്ചിത കേന്ദ്രങ്ങളിലോ നിരീക്ഷണത്തിൽ കഴിയണം.

തൊടുപുഴ സ്വദേശിയായ പൊലീസുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഉറവിടം കണ്ടെത്താനായിട്ടില്ല. ഇദ്ദേഹം പെരുമ്പാവൂർ പൊലീസ് സ്‌റ്റേഷനിലും ഭക്ഷണശാലയിലും പോയിരുന്നു. മഞ്ഞള്ളൂർ ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ പൊലീസുകാരന്റെ സമ്പർക്കപ്പട്ടിക തയാറാക്കുകയാണ്. ഇതിനു ശേഷമായിരിക്കും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. പൊലീസ് സ്‌റ്റേഷനു സമീപമുള്ള പ്രദേശങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥനുമായി സമ്പർക്കത്തിലായിട്ടുള്ളവർ നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP