Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോഴിക്കോട് വെട്ടിമാറ്റിയ നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തിയ കേസിൽ രേഖാചിത്രവുമായി പൊലീസ്; ചിത്രം വരച്ചത് തലയോട്ടി ഉപയോഗിച്ച്

കോഴിക്കോട് വെട്ടിമാറ്റിയ നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തിയ കേസിൽ രേഖാചിത്രവുമായി പൊലീസ്; ചിത്രം വരച്ചത് തലയോട്ടി ഉപയോഗിച്ച്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മുക്കത്ത് വെട്ടിമാറ്റിയ നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തിയ കേസിൽ അന്വേഷണ സംഘം തലയോട്ടി ഉപയോഗിച്ച് രേഖാ ചിത്രം തയ്യാറാക്കി. കൈയും കാലും തലയും വെട്ടിമാറ്റിയ നിലയിൽ പുരുഷ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.

മൃതദേഹത്തിന്റെ 4 ഭാഗങ്ങൾ പലഭാഗത്ത് നിന്നായിരുന്നു കണ്ടെത്തിയത്. ഡിഎൻഎ പരിശോധനയിൽ 4 ശരീരഭാഗങ്ങളും ഒരാളുടേത് എന്ന് തിരിച്ചറിഞ്ഞിരുന്നു. 2017 ജൂലൈ 6 നായിരുന്നു നാടിനെ നടുക്കിയ സംഭവം. ആദ്യം റോഡരികിൽ ഉപേക്ഷിച്ച ചാക്കുകെട്ടിൽ നിന്നും തലയും കാലും കൈയും ഇല്ലാത്ത ഒരു ഭാഗം കണ്ടെത്തുകയുമായിരുന്നു.

പിന്നീട് ചാലിയം കടപ്പുറത്ത് നിന്ന് ഒരു കൈയുടെ ഭാഗം കിട്ടുന്നത്. അത് ഡിഎൻഎ ടെസ്റ്റിലൂടെ രണ്ടും ഒരു ശരീരഭാഗം തന്നെയെന്ന് ഉറപ്പുവരുത്തി. രേഖാ ചിത്രം തയ്യാറാക്കിയതോടെ അന്വേഷണസംഘത്തിന് കൂടുതൽ തെളിവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP