Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രണയിച്ച് വിവാഹം കഴിച്ച യുവതിയെ ഷിജു ക്രൂരമായി മർദ്ദിച്ചത് സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ട്; മദ്യപിച്ചെത്തി മർദ്ദനം പതിവായപ്പോൾ സ്വന്തം വീട്ടിലെത്തിയിട്ടും സമാധാനം ലഭിക്കാതെ വന്നതോടെ രാധിക ജീവനൊടുക്കിയത് ഒരുമുഴം കയറിൽ; യുവതിയുടെ ആത്മഹത്യയിൽ അന്വേഷണം നടത്താതെ പൊലീസും

പ്രണയിച്ച് വിവാഹം കഴിച്ച യുവതിയെ ഷിജു ക്രൂരമായി മർദ്ദിച്ചത് സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ട്; മദ്യപിച്ചെത്തി മർദ്ദനം പതിവായപ്പോൾ  സ്വന്തം വീട്ടിലെത്തിയിട്ടും സമാധാനം ലഭിക്കാതെ വന്നതോടെ രാധിക ജീവനൊടുക്കിയത് ഒരുമുഴം കയറിൽ; യുവതിയുടെ ആത്മഹത്യയിൽ അന്വേഷണം നടത്താതെ പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

വെള്ളറട: സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികൾക്കെതിരെ നടപടി എടുക്കാതെ പൊലീസ്. ഭർത്തവിന്റെ വീട്ടിൽ സ്ത്രീധനത്തെ ചൊല്ലി ക്രൂരമായ പീഡനത്തിൽ മനംനൊന്ത് ഇലിപ്പോട്ടുകോണം ദിലീപ് വിലാസത്തിൽ രാധിക ( 24 ) ആത്മഹത്യ ചെയ്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസിന്റെ ഭാഗത്തു നിന്നും ഒരു നടപടി ഉണ്ടായില്ല എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കഴിഞ്ഞ 26 ന് ആണ് വീടിനുള്ളിൽ രാധിക തൂങ്ങി നിൽക്കുന്നതായി കണ്ടത്. സിപിഎമ്മിന്റെ നിർദ്ദേശപ്രകാരം കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നും, പ്രതികൾക്ക് മുൻകൂർ ജാമ്യം എടുക്കാൻ പൊലീസ് സഹായിക്കുന്നുവെന്നും രാധികയുടെ ബന്ധുക്കൾ പറയുന്നു.

നെയ്യാറ്റിൻകര കുളത്താമ ഗുരുനഗറിൽ ക്രിസ്തുദാസിന്റെ മകൻ ഷിജുവാണ് രാധികയുടെ ഭർത്താവ്. ഷിജുവും രാധികയും പ്രണയിച്ചാണ് 2018 ഓഗസ്റ്റ് 29 ന് വിവാഹം കഴിച്ചത്. എന്നാൽ വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം തന്നെ സ്ത്രീധനം ആവശ്യപ്പെടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. രാധികയുടെ താലിമാല വരെ പൊട്ടിച്ചെടുത്തുവെന്നും രാധികയുടെ ആത്മഹത്യ കുപ്പിൽ പറയുന്നു. എല്ലാ ദിവസവും ഷിജു മദ്യപിച്ച് രാധികയെ മർദ്ദിക്കാറുണ്ട്. തുടർന്ന് രാധിക നേരിട്ട് തന്നെ മാരായമുട്ടം പൊലീസിലും, നെയ്യാറ്റിൻകര വനിതാ സെല്ലിലും പരാതി നൽകിയിരുന്നു.

എന്നാൽ സ്ത്രീയെ മർദ്ദിച്ചവർക്കെതിരെ കേസ്സെടുക്കേണ്ട പൊലീസ് രാധികയോട് നിർദ്ദേശിച്ചത് ഭർത്താവിന്റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങിപോകുവാനായിരുന്നു. സ്വന്തം വീട്ടിലെത്തിയ രാധികക്ക് അവിടെയും മന:സമാധാനമുണ്ടായില്ല. രാധികയുടെ വീട്ടിലെത്തിയും ജോലി ചെയ്യുന്ന സ്ഥലത്തും ഷിജു എത്തി അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്യും എന്ന് ബന്ധുക്കളും അയൽവാസികളും ഉൾപ്പടെ പറയുന്നു.

രാധിക മരണപ്പെട്ട ദിവസവും ഷിജു രാധികയുടെ വീട്ടിലെത്തിയതായും അക്രമം നടത്തിയതായും സമീപവാസികൾ പറയുന്നു. വീട്ടിൽ അക്രമ നടത്തുകയും ജന്നൽ ഗ്ലാസ്സുകൾ തകർക്കുകയും ചെയ്തു. ഇത്തരത്തിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട യുവതിയുടെ വീട്ടിലെത്തി അന്വേഷമം നടത്താൻ പോലും പൊലീസ് തയ്യാറാകാത്തത് പ്രതിഭാഗത്തിന് ഭരണതലത്തിലെ സ്വാധീനമാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു. തന്റെ മകളുടെ മരണത്തിനു ഉത്തരവാധികളായവരെ എത്രയും വേഗം അന്വേഷിച്ച് നിയമത്തിനു മുന്നിൽ കൊണ്ടുവരുവാൻ ഏത് അറ്റം വരെ പോകുമെന്നാണ് രാധിയുടെ അച്ഛനും അമ്മയും പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP