Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പഠനാവശ്യത്തിനായി കോട്ടയത്തേക്ക് പോകുന്നുവെന്ന് പറഞ്ഞ് 21കാരൻ പോയത് ഖത്തറിലേക്ക്; മമ്പാട് സ്വദേശിയുടെ ബാഗിൽ നിന്നും കണ്ടെത്തിയത് 4000 ലഹരി ഗുളികകൾ ! ഇയാൾ രാജ്യാന്തര ബന്ധമുള്ള സംഘത്തിലെ കണ്ണിയാണെന്നും മുഖ്യ ഏജന്റ് കോഴിക്കോട് സ്വദേശിയാണെന്നും സൂചന

പഠനാവശ്യത്തിനായി കോട്ടയത്തേക്ക് പോകുന്നുവെന്ന് പറഞ്ഞ് 21കാരൻ പോയത് ഖത്തറിലേക്ക്; മമ്പാട് സ്വദേശിയുടെ ബാഗിൽ നിന്നും കണ്ടെത്തിയത് 4000 ലഹരി ഗുളികകൾ ! ഇയാൾ രാജ്യാന്തര ബന്ധമുള്ള സംഘത്തിലെ കണ്ണിയാണെന്നും മുഖ്യ ഏജന്റ് കോഴിക്കോട് സ്വദേശിയാണെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

ദോഹ: പഠിക്കാനാണെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങിയ 21കാരൻ ലഹരി കടത്ത് കേസിൽ പിടിയിൽ. ഖത്തറിൽ വച്ചാണ് മലയാളി യുവാവ് പൊലീസ് പിടിയിലായത്. മമ്പാട് സ്വദേശിയായ ഇരുപത്തൊന്നുകാരനാണ് ഖത്തർ വിമാനത്താവളത്തിൽ വെച്ച് പൊലീസ് പിടിയിലായത്. കരിപ്പൂരിൽ നിന്ന് കഴിഞ്ഞ 15ന് ആയിരുന്നു യാത്ര. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജയിലിലടച്ചു.

ഇയാളുടെ ബാഗിൽനിന്ന് 4000 ഗുളികകൾ കണ്ടെത്തിയതായാണു വിവരം. ചോദ്യം ചെയ്യൽ സംബന്ധിച്ച വിവരങ്ങൾ ഖത്തർ പൊലീസ് കേരള പൊലീസിനു കൈമാറി.ഒരു മാസത്തെ സന്ദർശക വീസയിലായിരുന്നു യാത്ര. പഠനാവശ്യത്തിനായി കോട്ടയത്തേക്കു പോകുന്നുവെന്ന് വീട്ടുകാരെ ധരിപ്പിച്ചാണു ഖത്തറിലേക്കു പോയത്.

ഇയാളുടെ സുഹൃത്തുക്കളായ വണ്ടൂർ ചെറുകോട്, മങ്കട സ്വദേശികളായ യുവാക്കളും സംഘത്തിലെ കണ്ണികളാണെന്നും രാജ്യാന്തര ബന്ധമുള്ള സംഘത്തിന്റെ കേരളത്തിലെ മുഖ്യ ഏജന്റ് കോഴിക്കോട്ടുകാരനാണെന്നുമാണ് വിവരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP