Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രായോഗിക പരിശീലനം നൽകാൻ ഒരുങ്ങി ഡിജിപി; പരിശീലനം നൽകുന്നത് ജനങ്ങളോടുള്ള പൊലീസിന്റെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി; സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധം വ്യാപകമായതിനെ തുടർന്നാണ് നടപടി

പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രായോഗിക പരിശീലനം നൽകാൻ ഒരുങ്ങി ഡിജിപി; പരിശീലനം നൽകുന്നത് ജനങ്ങളോടുള്ള പൊലീസിന്റെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി; സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധം വ്യാപകമായതിനെ തുടർന്നാണ് നടപടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥർക്ക് ഉടൻ പ്രായോഗിക പരിശീലനം നൽകാൻ ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിർദ്ദേശം. പൊലീസിനെതിരെ വ്യാപക പരാതി ഉയരുന്ന സാഹചര്യത്തിലാണിത്. വാഹന പരിശോധന നടത്തുമ്പോഴും സമാനമായ സാഹചര്യങ്ങളിലും ജനങ്ങളോടുള്ള പൊലീസിന്റെ പെരുമാറ്റം മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രായോഗിക പരിശീലനം. ചൊവ്വാഴ്ച രാവിലെ 11 മുതൽ ഒരു മണിക്കൂർ പ്രായോഗിക പരിശീലനം നൽകും. ഇതുസംബന്ധിച്ച നിർദ്ദേശം ജില്ലാ പൊലീസ് മേധാവികൾക്ക് ഡി.ജി.പി നൽകി.

വാഹന പരിശോധന നടത്തുന്ന വേളയിൽ ചെയ്യേണ്ടതും ചെയ്യേണ്ടാത്തുമായ കാര്യങ്ങൾ പരിശീലനത്തിനിടെ വിശദീകരിക്കാനാണ് ഡി.ജി.പിയുടെ നിർദ്ദേശം. പരിശീലനം തുടർന്നു കൊണ്ടുപോകാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് നടക്കുന്ന പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് നിയമസഭയിൽ പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. രൂക്ഷ വിമർശമാണ് പൊലീസിനെതിരെ പ്രതിപക്ഷം നിയമസഭയിൽ ഉയർത്തിയത്. മലപ്പുറത്ത് പൊലീസ് മുതിർന്ന പൗരന്റെ മൂക്ക് ഇടിച്ചുതകർത്ത സംഭവം, ആലപ്പുഴ കഞ്ഞിക്കുഴിയിൽ വാഹന പരിശോധനയ്ക്കിടെ ഉണ്ടായ അപകടത്തിൽ രണ്ടുപേർ മരിക്കാനിടയായ സംഭവം, കോട്ടയം ഈരാറ്റുപേട്ടയിൽ എസ്.ഐ നടത്തിയ അസഭ്യവർഷം എന്നിവ ചൂണ്ടിക്കാട്ടിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

സംസ്ഥാനത്ത് പൊലീസിന്റെ കിരാത ഭരണമാണ് നടക്കുന്നതെന്നും സർക്കാരിന് പൊലീസിനെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ പൊലീസിനെതിരെ വിമർശവുമായി മന്ത്രി എം.എം മണിയും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രായോഗിക പരിശീലനം നൽകാനുള്ള ഡി.ജി.പിയുടെ നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP