Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മല കയറാൻ ശ്രമിച്ച ദളിത് നേതാവിന്റെ വീടിന് നേരെ ബിജെപി അക്രമം; മടങ്ങിയത് പ്രതികൂല കാലാവസ്ഥയെ തുടർന്നെന്നും ഇനിയും ശ്രമം തുടരുമെന്നും യുവതി; കോൺഗ്രസ് നേതാവുമായി യാതൊരു ബന്ധവുമില്ലെന്ന് ബിന്ദു കൃഷ്ണ; വ്രതമെടുത്ത് വന്ന ഭക്തയെന്ന് അവകാശപ്പെട്ടയാളും പിന്മാറുമ്പോൾ മല കയറാനാകാതെ മടങ്ങുന്നത് ആറാമത്തെ യുവതി; മഞ്ജുവിന്റെ മടക്കയാത്ര കനത്ത പൊലീസ് സുരക്ഷയിൽ

മല കയറാൻ ശ്രമിച്ച ദളിത് നേതാവിന്റെ വീടിന് നേരെ ബിജെപി അക്രമം; മടങ്ങിയത് പ്രതികൂല കാലാവസ്ഥയെ തുടർന്നെന്നും ഇനിയും ശ്രമം തുടരുമെന്നും യുവതി; കോൺഗ്രസ് നേതാവുമായി യാതൊരു ബന്ധവുമില്ലെന്ന് ബിന്ദു കൃഷ്ണ; വ്രതമെടുത്ത് വന്ന ഭക്തയെന്ന് അവകാശപ്പെട്ടയാളും പിന്മാറുമ്പോൾ മല കയറാനാകാതെ മടങ്ങുന്നത് ആറാമത്തെ യുവതി; മഞ്ജുവിന്റെ മടക്കയാത്ര കനത്ത പൊലീസ് സുരക്ഷയിൽ

മറുനാടൻ മലയാളി ബ്യൂറോ

പമ്പ: കൊല്ലം: പൊലീസ് അനുമതി നിഷേധിച്ചതോടെ ശബരിമലയിലേക്ക് പോകാനുള്ള തീരുമാനം പിൻവലിച്ച് മടങ്ങിയ ചാത്തന്നൂർ സ്വദേശി മഞ്ജുവിന്റെ വീടിന് നേരെ ആക്രമണം. ഇവരുടെ വീട്ടിലേക്ക് ബിജെപി പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് ആക്രമണം നടന്നതെന്നാണ് ആരോപണം. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ സംഘം ഉള്ളിലുണ്ടായിരുന്ന വീട്ടുപകരണങ്ങൾ പുറത്തേക്ക് വലിച്ചെറിയുകയും വീടിന്റെ ജനൽ ചില്ലുകൾ എറിഞ്ഞുടയ്ക്കുകയും ചെയ്തു.

അതിനിടെ മഞ്ജുവിന് കോൺഗ്രസുമായി ബന്ധമില്ലെന്ന് കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ അറിയിച്ചു. മഞ്ജു സജീവ കോൺഗ്രസ് പ്രവർത്തകയാണെന്ന പ്രചാരണം നടന്നതോടെയാണ് ഇക്കാര്യത്തിൽ കോൺഗ്രസ് വിശദീകരണവുമായി രംഗത്തെത്തിയത്. ഇവർക്ക് പാർട്ടി അംഗത്വമോ സ്ഥാനമാനങ്ങളോ ഇല്ലെന്നും ബിന്ദു കൃഷ്ണ അറിയിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ ശബരിമല കയറാനെത്തിയ മഞ്ജുവിനെതിരെ നിരവധി ക്രിമിനൽ കേസുകൾ ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് പൊലീസ് അനുമതി നിഷേധിച്ചത്. തുടർന്ന് പൊലീസ് സുരക്ഷയിൽ ഇവർ ചാത്തന്നൂരിലെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

അതേസമയം, ശബരിലമയിലേക്കുള്ള യാത്ര ഉപേക്ഷിച്ചിട്ടില്ലെന്നും നളെയോ മറ്റന്നാളോ വീണ്ടും തിരികെയെത്തുമെന്നും മഞ്ജു രാത്രിയോടെ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. മഴയും തിരക്കും മൂലമാണ് ഇന്ന് പൊലീസ് മല കയറാൻ അനുവദിക്കാതിരുന്നത്. പമ്പയിൽ സൗകര്യങ്ങൾ ഇല്ലാത്തതിനാലാണ് അവിടെ നിന്നും മടങ്ങിയതെന്നും ഇവർ കൂട്ടിച്ചേർത്തു.

ശബരമലിയിലേക്ക് പോകുവാനുള്ള നീക്കം ഉപേക്ഷിച്ച് മഞ്ജു. അയ്യപ്പനെ കാണാനുള്ള തന്റെ തീരുമാനം ഉപേക്ഷിച്ച് പോവുകയാണ് എന്ന് മഞ്ജു പൊലീസിന് എഴുതി നൽകി. ഇപ്പോഴത്തെ സാഹചര്യം തനിക്ക് മനസ്സിലായെന്ന് അവർ പറഞ്ഞു.

ദളിത് നേതാവ് മഞ്ജുവിന് മല കയറാൻ അനുമതി പൊലീസ് നേരത്തെ നിഷേധിച്ചിരുന്നു അനുമതി നിഷേധിച്ചതിന് കാരണം ഇവരുടെ പേരിൽ ക്രിമിനൽ കേസുകൾ ഉള്ളതാണ് എന്നാണ് വിവരം. ഇത് കാരണമാണ് പൊലീസ് നടപടി. ഇവരുടെ പശ്ചാത്തലം അന്വേഷിച്ച ശേഷം മാത്രമാണ് അന്തിമ തീരുമാനം. ഇവരുടെ പേരിൽ ഏഴോളം കേസുകളുണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ നാലെണ്ണം മാത്രമാണ് നിലവിലുള്ളത് എന്നാണ് വിവരം. വർക്കലയിൽ ഒരു സ്വാമിയെ മർദ്ദിച്ചതിന് കേസുണ്ട്.

കൊല്ലം സിറ്റി, കൊല്ലം റൂറൽ, പത്തനംതിട്ട എന്നിവിടങ്ങളിൽ 15 കേസുകൾ. സർക്കാർ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തി, സ്വാമി, ഡോക്ടർ എന്നിവരെ ആക്രമിച്ചു. അവര് പിന്മാറില്ലെന്ന് പറഞ്ഞു. അവരെ കൊണ്ടുപോകാനാകില്ലെന്ന നിലപാട് എടുക്കാനാകില്ല. ഇന്ന് കൊണ്ടുപോകില്ല.ശബരിമല ദർശനം തേടി ആറാമത്തെ യുവതിയും പമ്പയിൽ എത്തി മടങ്ങുകയാണ്. കേരളാ ദളിത് ഫെഡറേഷൻ നേതാവ് മഞ്ജുവാണ് അയ്യപ്പ ദർശനം നടത്തണമെന്ന് ആവശ്യപ്പെട്ട് പമ്പയിൽ എത്തിയത്.

മല കയറാൻ ഒരുങ്ങി പമ്പയിൽ എത്തിയ ഇവർ പമ്പാ പൊലീസിന്റെ സഹായം തേടി. താൻ 45 ദിവസം വ്രതം അനുഷ്ടിച്ചിട്ടുണ്ട്. താൻ ഒരു യഥാർത്ഥ ഭക്തയാണ്. അതിനാൽ തനിക്ക് അയ്യപ്പ ദർശനം നടത്താൻ അവസരമൊരുക്കണം എന്നാണ് ഇവർ പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്്. താൻ ആക്ടിവിസ്റ്റോ മാധ്യമ പ്രവർത്തകയോ ഒന്നുമല്ല. യഥാർത്ഥ ഭക്തയാണ് അതിനാൽ തനിക്ക് അയ്യപ്പ ദർശനം നടത്താൻ അവസരം ഒരുക്കി തരണമെന്നാണ് പമ്പയിൽ എത്തിയ ഇവർ പൊലീസിനോട് ആവശ്യപ്പെട്ടത്.

ഇതോടെ ഈ യുവതിക്ക് മല കയറാൻ സുരക്ഷ ഒരുക്കാൻ പൊലീസ് നിർബന്ധിതമാകും. ഇന്ന് ഉച്ച തിരിഞ്ഞാണ് മഞ്ജു മറ്റൊരു യുവതിക്കൊപ്പം പമ്പയിലെത്തിയത്. ഇരുവരും നേരെ കൺട്രോൾ റൂമിൽ ചെന്ന് പൊലീസിനെ കാണുകയായിരുന്നു. അതേസമയം ഇന്നലെ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തിരിച്ചു വിടാനാകും ആദ്യം പൊലീസ് ശ്രമം നടക്കുക. പൊലീസ് നടത്തിയ ചർച്ചയിൽ മഞ്ജുവിനൊപ്പം വന്ന യുവതി മല ചവിട്ടാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറി. എന്നാൽ അയ്യപ്പനെ കണ്ടേ അടങ്ങു എന്ന വാശിയിലാണ് മഞ്ജു. ഭക്തയായതിനാൽ ഇവർക്ക് മലകയറാൻ കഴിയുമോ എന്നാണ് ഇപ്പോൾ കേരളം ഉറ്റു നോക്കുന്നത്. ചാത്തന്നൂർ സ്വദേശിനിയാണ് മഞ്ജു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP