Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202302Monday

സർവീസ് സംബന്ധമായ പരാതികൾ നൽകാൻ പൊലീസിൽ പ്രത്യേക സംവിധാനം; വെബ് അധിഷ്ഠിത ഫയലിങ് സംവിധാനത്തിന് തുടക്കം

സർവീസ് സംബന്ധമായ പരാതികൾ നൽകാൻ പൊലീസിൽ പ്രത്യേക സംവിധാനം; വെബ് അധിഷ്ഠിത ഫയലിങ് സംവിധാനത്തിന് തുടക്കം

സ്വന്തം ലേഖകൻ

തിരുവനന്തപുരം : പൊലീസ് വകുപ്പിലെ ഉദ്യോഗസ്ഥർക്ക് സർവീസ് സംബന്ധമായ പരാതികൾ നൽകുന്നതിന് പ്രത്യേക സംവിധാനം നിലവിൽ വന്നു. പൊലീസിന്റെ വെബ് അധിഷ്ഠിത ഫയലിങ് സംവിധാനമായ iAPS (ഇന്റേണൽ അഡ്‌മിനിസ്‌ട്രേറ്റീവ് പ്രോസസിങ് സിസ്റ്റം) ൽ പുതുതായി ചേർത്ത ഗ്രിവൻസസ് എന്ന മെനുവിലൂടെ പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതികൾ മേലുദ്യോഗസ്ഥർക്ക് നേരിട്ട് സമർപ്പിക്കാം.

ശമ്പളം, പെൻഷൻ, അച്ചടക്ക നടപടി, ശമ്പള നിർണ്ണയം, വായ്പകൾ, അവധി, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം, സീനിയോറിറ്റി, സർവീസ് സംബന്ധമായ മറ്റ് കാര്യങ്ങൾ എന്നിവ സംബന്ധിച്ച പരാതികൾ ഇതിലൂടെ നൽകാം. ഇത്തരത്തിൽ ലഭിക്കുന്ന പരാതികളിൽ സ്വീകരിക്കുന്ന നടപടികൾ സംബന്ധിച്ച വിവരങ്ങളും ഈ സംവിധാനത്തിലൂടെ ഉടനടി അറിയാനാകും. പൊലീസ് ഉദ്യോഗസ്ഥർക്ക് നിലവിലുള്ള ശഅജട അക്കൗണ്ട് ലോഗിൻ ചെയ്ത് പേഴ്‌സൺ മെനു ക്ലിക്ക് ചെയ്ത് ഗ്രിവൻസസ് സംവിധാനം ഉപയോഗിക്കാം.

ജില്ലാ പൊലീസ് ഓഫീസുകളിൽ മാനേജർമാരും മറ്റ് പൊലീസ് ഓഫീസുകളിൽ സമാനറാങ്കിലെ ഉദ്യോഗസ്ഥരും ഗ്രിവൻസസ് സംവിധാനത്തിന്റെ മേൽനോട്ടം നിർവഹിക്കുമെന്ന് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി.പി പ്രമോദ് കുമാർ അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP