Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസ് ബാലറ്റ് തിരിമറി: രമേശ് ചെന്നിത്തല ഹൈക്കോടതിയിലേക്ക്; മുഴുവൻ പോസ്റ്റൽ ബാലറ്റുകളും പിൻവലിച്ച് പൊലീസുകാർക്ക് വോട്ട് ചെയ്യാൻ അടിയന്തര സംവിധാനം ഒരുക്കണം; തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പൊലീസുകാർക്കും ഫെസിലിറ്റേഷൻ സെന്റർ വഴി വോട്ട് ചെയ്യാൻ സംവിധാനം ഒരുക്കണമെന്നും പ്രതിപക്ഷ നേതാവ്

പൊലീസ് ബാലറ്റ് തിരിമറി: രമേശ് ചെന്നിത്തല ഹൈക്കോടതിയിലേക്ക്; മുഴുവൻ പോസ്റ്റൽ ബാലറ്റുകളും പിൻവലിച്ച് പൊലീസുകാർക്ക് വോട്ട് ചെയ്യാൻ അടിയന്തര സംവിധാനം ഒരുക്കണം; തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പൊലീസുകാർക്കും ഫെസിലിറ്റേഷൻ സെന്റർ വഴി വോട്ട് ചെയ്യാൻ സംവിധാനം ഒരുക്കണമെന്നും പ്രതിപക്ഷ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയിലെ പോസ്റ്റൽ വോട്ടിൽ വ്യാപകമായ തിരിമറിയുണ്ടായെന്ന് വ്യക്തമായ സാഹചര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കും.പോസ്റ്റൽ വോട്ടുകൾ മുഴുവൻ റദ്ദാക്കുക, സംസ്ഥാന ഇലക്ടറൽ ഓഫീസറുടെ മേൽനോട്ടത്തിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പൊലീസുകാർക്കും ഫെസിലിറ്റേഷൻ സെന്റർ വഴി വോട്ട് ചെയ്യുന്നതിന് സംവിധാനം ഒരുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിപക്ഷ നേതാവ് കോടതിയെ സമീപിക്കുക.

പൊലീസുകാരുടെ പോസ്റ്റൽ വോട്ടിലെ തിരിമറി സംബന്ധിച്ച് പ്രതിപക്ഷനേതാവ് മൂന്ന് കത്തുകളാണ് സംസ്ഥാന ഇലക്ട്രറൽ ഓഫീസർക്ക് നൽകിയത്. ആദ്യം നൽകിയ കത്ത് സംസ്ഥാന ഇലക്ട്രറൽ ഓഫീസർ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയെങ്കിലും പ്രശ്‌നങ്ങൾ ഒന്നും ഇല്ലെന്ന് ചൂണ്ടിക്കാട്ടി അതിന്മേൽ നടപടി അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് മാധ്യമങ്ങളിലൂടെ തിരിമറി പുറത്തുവന്നപ്പോൾ ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വീണ്ടും രണ്ട് കത്തുകൾ കൂടി നൽകി. ക്രമക്കേട് ബോധ്യപ്പെട്ട ഇലക്ട്രറൽ ഓഫീസർ കേസ് എടുത്ത് അന്വേഷിക്കാൻ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. വോട്ടെണ്ണാൻ 12 ദിവസം മാത്രം ശേഷിക്കെ അന്വേഷണം നീണ്ടുപോകുകയും കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുള്ളതുകൊണ്ടുമാണ് താൻ കോടതിയെ സമീപിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

താൻ ആദ്യം നൽകിയ കത്ത് അവഗണിച്ചതാണ് പ്രശ്‌നങ്ങൾ ഇത്രത്തോളം വഷളാകാൻ കാരണം. അന്ന് നൽകിയ കത്തിൽ കഴമ്പില്ലെന്ന് മടക്കിയ അതേ പൊലീസ് മേധാവിയുടെ കീഴിൽ തന്നെയാണ് ഇപ്പോൾ തിരിമറിക്കേസ് അന്വേഷിക്കുന്നത് എന്നതിനാൽ അത് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയേറെയാണെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP