Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താഴെത്തട്ടിലുള്ള പൊലീസുകാരെ അടിമകളെപ്പോലെ കാണുന്നു; വനിതാ പൊലീസുകാരെക്കൊണ്ടു കൂടുതൽ ജോലിചെയ്യിപ്പിക്കുന്നു; വിലകുറഞ്ഞ പ്രചരണത്തിനായി പൊടിക്കൈകളും; കോട്ടയം പൊലീസ് അസോസിയേഷൻ യോത്തിൽ ജില്ലാ പൊലീസ് മേധാവി രാമചന്ദ്രനെ വേദിയിൽ ഇരുത്തിപ്പൊരിച്ച് അസോസിയേഷൻ സെക്രട്ടറി

താഴെത്തട്ടിലുള്ള പൊലീസുകാരെ അടിമകളെപ്പോലെ കാണുന്നു; വനിതാ പൊലീസുകാരെക്കൊണ്ടു കൂടുതൽ ജോലിചെയ്യിപ്പിക്കുന്നു; വിലകുറഞ്ഞ പ്രചരണത്തിനായി പൊടിക്കൈകളും; കോട്ടയം പൊലീസ് അസോസിയേഷൻ യോത്തിൽ ജില്ലാ പൊലീസ് മേധാവി രാമചന്ദ്രനെ വേദിയിൽ ഇരുത്തിപ്പൊരിച്ച് അസോസിയേഷൻ സെക്രട്ടറി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ജില്ലാ പൊലീസ് മേധാവി എൻ. രാമചന്ദ്രനെ വേദിയിലിരുത്തി അദേഹത്തിനെതിരെ രൂക്ഷ വിമർശനം അഴിച്ചു വിട്ട് പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.സി. സലിംകുമാർ. പൊലീസ് അസോസിയേഷൻ ജില്ലാസമ്മേളനത്തിലാണ് പ്രസിഡന്റ് എസ്‌പിക്കിട്ട് പണികൊടുത്തത്. ജില്ലാ പ്രസിഡന്റ് കെ സി സലിംകുമാർ നടത്തിയ അദ്ധ്യക്ഷ പ്രസംഗത്തിലാണ് വിമർശനം ഉണ്ടായത്. എൻ. രാമചന്ദ്രൻ ചുമതലയേറ്റ അന്നുമുതൽ ജില്ലയിലെ പൊലീസുകാർ അനുഭവിക്കുന്ന ദുരിതങ്ങളുടെ നിണ്ട പട്ടിക തന്നെയാണ് പ്രസംഗത്തിലുടനീളം പ്രതിബാധിച്ചത്.

താഴെ തട്ടിലുള്ള പൊലീസുകാരോട് അടിമത്തസമീപനത്തോടെയുള്ള പെരുമാറ്റം, വനിതാ പൊലീസുകാരടക്കമുള്ളവർക്ക് അമിതമായ അദ്ധ്വാനഭാരം അടിച്ചേൽപ്പിക്കുന്ന സമീപനം, പലകേസുകളിലും കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനം, സ്റ്റേഷൻചാർജ്ജുള്ള എസ് ഐമാരെയും സിഐമാരെയും വിശ്വാസത്തിലെടുക്കാതെ തന്നിഷ്ടപകാരം സ്വന്തം തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നത്. വിലകുറഞ്ഞ പ്രചരണത്തിനായി നടത്തുന്ന പൊടിക്കൈകൾ എന്നിവ അക്കമിട്ടു നിരത്തിയായിരുന്നു അസോസിയേഷൻ ജില്ലാപ്രസിഡന്റിന്റെ ആക്രമണം.

അദ്ധ്യക്ഷ പ്രസംഗത്തിൽ അസഹഷ്ണത മുഖത്ത് പ്രകടമായിരുന്നുവെങ്കിലും രാമചന്ദ്രൻ പിന്നീട് ഉദ്ഘാടന പ്രസംഗത്തിൽ വിമർശനങ്ങൾക്കൊന്നും മറുപടി പറയാനാവാതെ തടിതപ്പുകയായിരുന്നു. നേരെത്തെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി എം എം മണി ജനങ്ങളുടെ നേൽ കുതിരകയറലല്ല സർക്കാർനയമെന്നും അതിന് വിരുദ്ധമായ ചില സമീപനങ്ങൾ പലയിടത്തും ഉയർന്നുവരുന്നതായി സൂചിപ്പിച്ചിരുന്നു.

എൻ.രാമചന്ദ്രൻ ജില്ലാ പൊലീസ് മേധാവിയായതോടെ ജില്ലയിലെ മിക്ക സ്റ്റേഷനുകളിലെയും പൊലീസുകാർ എതിർപ്പുമായി രംഗത്ത് എത്തിയിരുന്നു. കണ്ണിൽ ചേരയില്ലാത്ത വിധമാണ് അദേഹത്തിന്റെ പെരുമാറ്റം എന്നതായിരുന്നു പൊതു പരാതി. പരാതി ഏറിയതോടെയാണ് സമ്മേളനത്തിൽ പ്രസിഡന്റ് തന്നെ കാര്യങ്ങൾ തുറന്ന് പറയാൻ ഇടയായത്. രാമചന്ദ്രന്റെ പീഡനത്തിൽ മനം നൊന്ത് 50ലധികം പൊലീസുകാർ വി.ആർ.എസ് എടുത്ത് പോയതായാണ് സേനാംഗങ്ങൾ തന്നെ പറയുന്നത്. സാധാരണക്കാരെ ബുദ്ധിമുട്ടിച്ച് പെറ്റികേസ് എടുപ്പിക്കുന്നതിനാണ് താല്പര്യമെന്നും പറയുന്നു. ഇതുമൂലം പല പ്രധാനകേസുകളും അന്വേഷിക്കാൻ കഴിയുന്നില്ലന്നും ആക്ഷേപം ഉയർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP