Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അതിർത്തി തർക്കത്തെ തുടർന്ന് ലാലിന്റെ വീട് കത്തിച്ച ശേഷം മുങ്ങിയ ജോസിനെ പൊലീസ് പൊക്കിയത് തിരുവനന്തപുരത്ത് നിന്നും; കോതമംഗലം കോടതി റിമാന്റ് ചെയ്ത പ്രതിയെ പിടിച്ചത് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ

അതിർത്തി തർക്കത്തെ തുടർന്ന് ലാലിന്റെ വീട് കത്തിച്ച ശേഷം മുങ്ങിയ ജോസിനെ പൊലീസ് പൊക്കിയത് തിരുവനന്തപുരത്ത് നിന്നും; കോതമംഗലം കോടതി റിമാന്റ് ചെയ്ത പ്രതിയെ പിടിച്ചത് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: അയൽവാസിയുടെ വീട് കത്തിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ കോതമംഗലം പൊലിസ് പിടികൂടി. സംഭവത്തിൽ കോഴിപ്പിള്ളി പാറശ്ശാലപ്പടി പുത്തൻപുരയ്ക്കൽ ജോസ് ( 54 ) നെയാണ് കോതമംഗലം കോടതി റിമാൻഡ് ചെയ്തത്. ഇക്കഴിഞ്ഞ 7 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജോസിന്റെ അയൽവാസിയായ ലാൽ എന്നയാളുമായി ജോസ് അതിർത്തി തർക്കം നിലവിലുണ്ടായിരുന്നു. ഇതിനിടയിൽ ഏതാനും ദിവസങ്ങൾക്കു മുമ്പ് ജോസ് നിർമ്മിച്ച വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീടിന് സമീപത്തേക്ക് വീഴുകയും ചെയ്തു. തുടർന്ന് സംഭവദിവസം രാത്രി എട്ടരയോടെ ലാലും കുടുംബവും വീട്ടിൽ ഇല്ലാത്ത സമയം നോക്കി ജോസ് ഡീസൽ ഒഴിച്ച് വീടിന് തീയിടുകയായിരുന്നുവെന്ന് പൊലിസ് പറയുന്നു.

വീട്ടിൽ സൂക്ഷിച്ചിരുന്ന സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള വില പിടിപ്പുള്ള എല്ലാ രേഖകളും വീട്ടുപകരണങ്ങളും പൂർണ്ണമായി കത്തി നശിച്ചിരുന്നു. കൃത്യത്തിനു ശേഷം വീട്ടിൽ നിന്ന് മുങ്ങിയ പ്രതി തിരുവനന്തപുരത്ത് ഒളിവിൽ കഴിയുകയായിരുന്നു. പ്രതിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ മനസ്സിലാക്കി പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി തിരുവനന്തപുരത്താണെന്ന് തിരിച്ചറിഞ്ഞത്. ഈ മാസം 16ന് കോതമംഗലം പൊലിസ് തിരുവനന്തപുരത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോതമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP