Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാദാപുരം പീഡനം: പേരോട് അബ്ദുൽ സഖാഫിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു; നടപടി പീഡനത്തിനിരയായ പെൺകുഞ്ഞിനെ കുറിച്ച് മോശം പരാമർശം നടത്തിയതിന്

നാദാപുരം പീഡനം: പേരോട് അബ്ദുൽ സഖാഫിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു; നടപടി പീഡനത്തിനിരയായ പെൺകുഞ്ഞിനെ കുറിച്ച് മോശം പരാമർശം നടത്തിയതിന്

കോഴിക്കോട്: നാദാപുരം പീഡനക്കേസുമായി ബന്ധപ്പെട്ടുള്ള പരാമർശത്തിന്റെ പേരിൽ പേരോട് അബ്ദുൽ സഖാഫിയെ പൊലീസ് അറസ്റ്റ് ചെയ്തു. നാദാപുരത്ത് പീഡനത്തിനിരയായ വിദ്യാർത്ഥിനിയെക്കുറിച്ച് മോശം പരാമർശം നടത്തിയതിനാണ് അറസ്റ്റ്. പിന്നീട് സഖാഫിയെ ജാമ്യത്തിൽ വിട്ടു. പെൺകുട്ടിയോട് മോശമായി പെരുമാറുക, അപമാനിക്കുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് സഖാഫിയെ അറസ്റ്റ് ചെയ്തത്.

പാറക്കടവ് ദാറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം എൽകെജി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച വിഷയത്തിൽ സ്‌കൂൾ മാനേജ്‌മെന്റ് മേധാവി പേരോട് അബ്ദുൽ റഹിമാൻ സഖാഫി പ്രതികൾക്കനുകൂലമായി നടത്തിയ പ്രഭാഷണം വിവാദങ്ങൾക്ക് ഇടനൽകിയിരുന്നു. പെൺകുട്ടി ലൈംഗികാവയവത്തിൽ ബലൂൺകൊണ്ട് ഉരസി രസിക്കുന്നവളാണെന്ന ധ്വനിയിൽ സംസാരിച്ചതാണ് പ്രശ്‌നമായത്.

വിഷയം സോഷ്യൽ മീഡിയകളിലും ചർച്ചയായി. ഈ സാഹചര്യത്തിലാണ് പ്രതിഷേധം കണക്കിലെടുത്ത് പേരോട് അബ്ദുൽ സഖാഫിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP