Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പനിപിടിച്ചുകിടന്ന പതിനാറുകാരനെ അബ്ദുൾ കരീം പീഡിപ്പിച്ചത് പ്രാർത്ഥിച്ച് രോഗം ഭേദമാക്കാം എന്ന് വിശ്വസിപ്പിച്ച്; അമ്മയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും രക്ഷപെട്ട വ്യാജസിദ്ധനെ പൊലീസ് പൊക്കിയത് ഹരിപ്പാട് നിന്നും

പനിപിടിച്ചുകിടന്ന പതിനാറുകാരനെ അബ്ദുൾ കരീം പീഡിപ്പിച്ചത് പ്രാർത്ഥിച്ച് രോഗം ഭേദമാക്കാം എന്ന് വിശ്വസിപ്പിച്ച്; അമ്മയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും രക്ഷപെട്ട വ്യാജസിദ്ധനെ പൊലീസ് പൊക്കിയത് ഹരിപ്പാട് നിന്നും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: പനി പിടിച്ചു കിടന്ന പതിനാറുകാരനെ പീഡിപ്പിച്ചത് രോഗം പ്രാർത്ഥിച്ച് ഭേദമാക്കാനെത്തിയ 'സിദ്ധൻ'. ആലപ്പുഴ തൃക്കുന്നപ്പുഴയിലാണ് പതിനാറുകാരനെ വ്യാജസിദ്ധൻ പീഡിപ്പിച്ചത്. സംഭവത്തിൽ കൊല്ലം പത്തനാപുരം സ്വദേശി അബ്ദുൾ കരീം പൊലീസ് പിടിയിലായി. പനിപിടിച്ച കുട്ടിയെ ഉപദ്രവിച്ചതറിഞ്ഞ കുട്ടിയുടെ മാതാവ് നിലവിളിച്ചതോടെ രക്ഷപെട്ട അബ്ദുൾ കരീമിനെ ഹരിപ്പാട് വച്ചാണ് പൊലീസ് പിടികൂടിയത്.

പ്രാർത്ഥനയും മന്ത്രവാദവും ഒക്കെയായി തൃക്കുന്നപ്പുഴ, ഹരിപ്പാട് മേഖലയിൽ സ്ഥിരസാന്നിധ്യമാണ് അബ്ദുൾ കരീം. രാവിലെ പള്ളിമുക്കിലുള്ള ഒരു വീട്ടിൽ ഇയാളെത്തിയിരുന്നു. വീട്ടുകാരോട് കുടുംബ സാഹചര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി. പ്ലസ് വൺ വിദ്യാർത്ഥിയായ മകന് പനി ഉണ്ടെന്ന് ഇയാളോട് കുട്ടിയുടെ അമ്മ പറഞ്ഞു. പ്രാർത്ഥിച്ച് രോഗം ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് കുട്ടിയെ മുറിക്കുള്ളിലേക്ക് കൂട്ടികൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും അബ്ദുൾ കരീം രക്ഷപ്പെട്ടു.

നാട്ടുകാരാണ് പൊലീസിൽ വിവരം അറയിക്കുന്നത്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഹരിപ്പാട് വച്ച് പ്രതി പിടിയിലായി. പോക്‌സോ നിയമപ്രകാരം അബ്ദുൾ കരീമിന് എതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP