Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോവിഡിനെതിരായ പോരാട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ആരോഗ്യപ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ, വിവിധ സർക്കാർ ഏജൻസികൾ എന്നിവയ്‌ക്കൊപ്പം പൊലീസിന്റെ പ്രവർത്തനം ഏറെ വിലമതിക്കപ്പെടുന്നത്; കോവിഡ് പ്രതിരോധത്തിൽ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തും സൈന്യത്തിന്റെ ആദര ചടങ്ങ്

കോവിഡിനെതിരായ പോരാട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ആരോഗ്യപ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ, വിവിധ സർക്കാർ ഏജൻസികൾ എന്നിവയ്‌ക്കൊപ്പം പൊലീസിന്റെ പ്രവർത്തനം ഏറെ വിലമതിക്കപ്പെടുന്നത്; കോവിഡ് പ്രതിരോധത്തിൽ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തും സൈന്യത്തിന്റെ ആദര ചടങ്ങ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ മുൻനിരയിൽ പ്രവർത്തിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് ഇന്ത്യൻ സൈന്യത്തിന്റെ ആദരം. രാജ്യത്തുടനീളം ഇത്തരം ആദരിക്കൽ നടന്നു. ആരോഗ്യ പ്രവർത്തകരേയും ആദരിച്ചു. ആരോഗ്യ പ്രവർത്തകർക്ക് മുകളിലേക്ക് വ്യാമ സേനാ വിമാനങ്ങൾ പുഷ്പ വൃഷ്ടി നടത്തി.

തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയിൽ നടന്ന ചടങ്ങിൽ പാങ്ങോട് മിലിറ്ററി സ്റ്റേഷൻ കമാണ്ടർ ബ്രിഗേഡിയർ കാർത്തിക് ശേഷാദ്രി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കേക്ക് സമ്മാനിച്ചു. സൈന്യത്തിന്റെ വകയായി ഗ്ലൗസ്, മാസ്‌ക്, കുട്ടികൾ വരച്ച ആശംസാകാർഡുകൾ എന്നിവയും സൈന്യം പൊലീസിന് കൈമാറി.

കോവിഡിനെതിരായ പോരാട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ആരോഗ്യപ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ, വിവിധ സർക്കാർ ഏജൻസികൾ എന്നിവയ്‌ക്കൊപ്പം പൊലീസിന്റെ പ്രവർത്തനം ഏറെ വിലമതിക്കപ്പെടുന്നതാണെന്ന് ബ്രിഗേഡിയർ കാർത്തിക് ശേഷാദ്രി പറഞ്ഞു. വൈറസിനെ ചെറുക്കുന്നതിലും ലോക്ഡൗൺ നടപ്പാക്കുന്നതിലും പൊലീസ് സേന വഹിച്ച പങ്കിനെ അദ്ദേഹം പ്രകീർത്തിച്ചു.

രാജ്യത്തെങ്ങും പൊലീസിനെ ആദരിക്കുന്നതിന് മുൻകൈയെടുത്ത സൈന്യത്തെ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അഭിനന്ദനം അറിയിച്ചു. മുതിർന്ന പൊലീസ്, സൈനിക ഉദ്യോഗസ്ഥന്മാർ ചടങ്ങിൽ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP