Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മയക്കുമരുന്നുമായി നിരവധി ക്രമിനൽ കേസ്സുകളിലെ പ്രതികളായ മുന്ന് യുവാക്കൾ കാലടി പൊലീസിന്റെ പിടിയിൽ; വിശദ അന്വേഷണത്തിന് പൊലീസ്

മയക്കുമരുന്നുമായി നിരവധി ക്രമിനൽ കേസ്സുകളിലെ പ്രതികളായ മുന്ന് യുവാക്കൾ കാലടി പൊലീസിന്റെ പിടിയിൽ; വിശദ അന്വേഷണത്തിന് പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

ആലുവ: മയക്കുമരുന്നുമായി നിരവധി ക്രമിനൽ കേസ്സുകളിലെ പ്രതികളായ മുന്ന് യുവാക്കൾ കാലടി പൊലീസിന്റെ പിടിയിൽ . കോടനാട്, ചെട്ടിനട തേനൻ ജോമോൻ (31), അല്ലപ്ര നെടുംതോട് ചിറ്റേത്തുകുടി മാഹിൻ (28), പവറട്ടി എലവള്ളി പള്ളിക്കടവിൽ വീട്ടിൽ അനൂപ് (38) എന്നിവരെയാണ് കാഞ്ഞൂർ പുതിയേടം ഭാഗത്ത് നിന്നും പിടികൂടിയത്.

ഇവരുടെ പക്കൽ നിന്നും എം.ഡി.എം.എ, ഹാഷിഷ്, ചാരായം എന്നിവ കണ്ടെടുത്തു. കഴിഞ്ഞ ദിവസം രാത്രി പുതിയേടം ജംഗ്ഷനിൽ സംഘടനം നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുകൾ കണ്ടെടുത്തത്. ഇവരിൽ ഒരാളുടെ വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ പ്രത്യേക പിച്ചളപ്പിടിയിൽ തീർത്ത വലിയൊരു കത്തിയും കണ്ടെടുത്തിട്ടുണ്ട്.

ഇവർ കാലടി, പെരുമ്പാവൂർ, കോടനാട്, ഗുരുവായൂർ എന്നീ സ്റ്റേഷനുകളിലെ നിരവധി കേസുകളിലെ പ്രതികളാണ്, ഇവർ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽപനക്കു കൊണ്ടുവന്നതാണ് മയക്കു മരുന്നുകളെന്ന് പിടിയിലായവർ പൊലീസിൽ സമ്മതിച്ചു.

സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് അറിയിച്ചു . പെരുമ്പാവുർ ഡി.വൈ.എസ്‌പി ഇ.പി. റജി, കാലടി പൊലീസ് ഇൻസ്‌പെക്ടർ ബി.സന്തോഷ്, സബ് ഇൻസ്‌പെക്ടർമാരായ ടി.എൽ സ്റ്റെപ്‌റ്റോ ജോൺ, കെ സതീഷ് കുമാർ, പി.വി ദേവസി, ജെയിംസ് മാത്യു, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ ജോഷി തോമസ്, എം. എസ് ശിവൻ അബ്ദുൾ സത്താർ , സിവിൽ പൊലീസ് ഓഫിസർമാരായ സലി കെ സി,ബേസിൽഎ കെ, സീദ്ധീഖ് മുഹമ്മദ് അമൃത എം നായർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP